പാരിസില്‍ പഠനത്തോടൊപ്പം ജോലി: 4 ആഴ്ചക്കുള്ളില്‍ സ്റ്റഡി വിസയുമായി ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ കാത്തു ഫ്രാന്‍സ്
കൊച്ചി: വിദേശ വിദ്യാഭ്യാസ രംഗത്ത് മികച്ച സാധ്യതകളുമായി പടിഞ്ഞാറന്‍ യൂറോപ്പിലെ പ്രമുഖ രാജ്യമായ ഫ്രാന്‍സ്. അടുത്ത കാലത്ത് അരക്കിട്ടുറപ്പിച്ച ഇന്‍ഡോ-ഫ്രഞ്ച് ഉഭയകക്ഷി കരാര്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഏറെ ഗുണം ചെയ്യുന്ന രീതിയിലാണ് വിഭാവനം ചെയ്തിരിക്കുന്നത്. വിദ്യാര്‍ത്ഥികളെ സ്വീകരിക്കുന്ന കാര്യത്തില്‍ ഇരു രാജ്യങ്ങളും ശ്രദ്ധേയമായ ചുവടുവയ്പുകളാണ് നടത്തിയിരിക്കുന്നത്.
ആധുനിക നൂറ്റാണ്ടിലെ രാജ്യാന്തര വേദികളില്‍ നിര്‍ണ്ണായക സ്വാധീനം ചെലുത്തുന്ന ഫ്രാന്‍സ് എന്ന മഹാരാജ്യം ലോകത്തിലെ ഏറ്റവും വലിയ സമ്പദ് വ്യവസ്ഥകളിലൊന്നും യൂറോപ്യന്‍ യൂണിയനിലെ ഏറ്റവും വലിയ രാജ്യവുമാണ്. ശാസ്ത്രം, കല, സംസ്‌കാരം, സാഹിത്യം, കായികമേഖല എന്നിങ്ങനെയുള്ള വൈവിധ്യങ്ങളായ മേഖലയില്‍ ഫ്രഞ്ചുകാരുടെ സംഭാവന ബഹുദൂരം മുന്നിലാണ്.
2018ല്‍ അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്ക്, പ്രത്യേകിച്ച് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് അനുയോജ്യമായ പഠനസൗകര്യങ്ങള്‍ നല്‍കുന്നതില്‍ ഉരുത്തിരിഞ്ഞ ഇന്‍ഡോ-ഫ്രഞ്ച് സൗഹൃദം 2018 അവസാനത്തോടെ എത്തിനില്‍ക്കുന്നത് എണ്ണായിരം ഇന്ത്യന്‍ വിദ്യാര്‍ഥികളിലാണ്. ഇരുരാജ്യങ്ങളും അവരവരുടെ അക്കാദമിക് യോഗ്യതകളെ പരസ്പരം അംഗീകരിക്കാന്‍ തയ്യാറായി എന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം. ഇരു രാജ്യങ്ങളുടെയും സര്‍വകലാശാല, ശാസ്ത്ര, സാങ്കേതിക സഹകരണത്തിനായി ഒരു ധാരണാപത്രവും കഴിഞ്ഞ വര്‍ഷം ഒപ്പു വച്ചിട്ടുണ്ട്. ഇന്ത്യ ഇത്തരത്തില്‍ ഒപ്പ് വയ്ക്കുന്ന ആദ്യ ഇന്റര്‍ ഗവണ്‍മെന്റല്‍ ഉടമ്പടി കൂടിയാണിത്.
വിദ്യാര്‍ത്ഥികള്‍ക്ക് ഉന്നത നിലവാരത്തിലുള്ള വിദ്യാഭ്യാസവും ശാസ്ത്രീയ സൗകര്യങ്ങളും വാഗ്ദാനം ചെയ്യുന്ന ഫ്രാന്‍സ്, ആഗോളതലത്തില്‍ ഏറ്റവും കൂടുതല്‍ വിദേശ വിദ്യാര്‍ത്ഥികളെ സ്വാഗതം ചെയ്യുന്ന മൂന്നാമത്തെ രാജ്യമാണ്. ഇപ്പോള്‍ ഫ്രാന്‍സില്‍ 250,000-ത്തിലധികം അന്തര്‍ദേശീയ വിദ്യാര്‍ത്ഥികള്‍ ഉണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കായി ഫ്രഞ്ച്എംബസി വളരെ ആകര്‍ഷകമായ വിസ പോളിസിയാണ് ആവിഷ്‌കരിച്ചിരിക്കുന്നത്. ബിരുദാനന്തര പഠനം പൂര്‍ത്തിയാക്കിയ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഫ്രാന്‍സില്‍ 2 വര്‍ഷത്തെ തൊഴില്‍ വിസയ്ക്കുള്ള അവസരവും ഉണ്ട്. ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന അഞ്ഞൂറിലധികം ഫ്രഞ്ച് കമ്പനികള്‍ 3,50,000ല്‍ അധികംപേര്‍ക്ക് തൊഴില്‍ നല്‍കുന്നുണ്ട്. ഫ്രഞ്ച് ബിരുദമുള്ള ഇന്ത്യന്‍ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ മാതൃ രാജ്യത്ത് തിരിച്ചെത്തിയാല്‍ ഈ കമ്പനികള്‍ അവരെ ഇരുകയ്യും നീട്ടി സ്വീകരിക്കാനും മനസ്സ് കാണിച്ചട്ടുണ്ട്.
വൈവിധ്യമാണ് ആഗ്രഹിക്കുന്നെങ്കില്‍, അക്കാദമിക മികവ് സ്രേഷ്ഠമെന്നു കരുതുന്നുണ്ടെങ്കില്‍, ഫ്രാന്‍സ് എന്തുകൊണ്ടും ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച രാജ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ ഡാന്യൂബ് കരിയേഴ്‌സിന്റെ കൗണ്‍സിലര്‍മാരില്‍ നിന്നും സൗജന്യമായി ലഭിക്കുന്നതാണ്. ബന്ധപ്പെടേണ്ട നമ്പര്‍:98460 04463 / 85890 06655 | Email: danubecareers@gmail.com