ബ്രിട്ടണ്‍ പിടിച്ചെടുത്ത ഇറാന്‍ കപ്പലിലെ മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാര്‍ക്ക് മോചനം

ബ്രിട്ടണ്‍ പിടിച്ചെടുത്ത ഇറാന്‍ കപ്പലിലെ മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാര്‍ക്ക് മോചനം. 3 മലയാളികള്‍ ഉള്‍പ്പടെയുള്ള 24 ഇന്ത്യക്കാര്‍ ഉടന്‍ മടങ്ങിയെത്തുമെന്നു വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ വ്യക്തമാക്കി. കേസ് പിന്‍വലിക്കാന്‍ ബ്രിട്ടന്‍ തയാറായതിനെ തുടര്‍ന്നാണ് ഗ്രേസ് വണ്‍ എണ്ണകപ്പലിലെ ഇന്ത്യക്കാരുടെ മോചനത്തിന് വഴിയൊരുങ്ങിയത്. ഇന്ത്യന്‍ നയതന്ത്ര ഇടപെടലിനെ തുടര്‍ന്നാണ് തീരുമാനം. അമേരിക്ക എതിര്‍പ്പ് അറിയിച്ചതോടെ ജീവനക്കാരെ വിട്ടയക്കുമെങ്കിലും കപ്പല്‍ കസ്റ്റഡിയില്‍ തുടരും. ഇറാനുമായി വ്യാപാര ബന്ധത്തില്‍ പ്രശ്നങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കപ്പല്‍ മോചിപ്പിക്കരുതെന് അമേരിക്ക അറിയിപ്പ് നല്‍കിയിരുന്നു.

മലയാളികളായ റെജിന്‍, പ്രജിത്ത്, അജ്മല്‍ എന്നിവരടക്കമുള്ള 24 പേര്‍ ഉടന്‍ തിരിച്ചെത്തുമെന്ന് ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.
ഇക്കാര്യം വിദേശകാര്യ സഹമന്ത്രി വി. മുരളീധരനും ട്വിറ്ററിലൂടെ സ്ഥിരീകരിച്ചു. ഇറാനിയന്‍ കമ്പനിക്കെതിരായ നിയമനടപടികള്‍ ജിബ്രാള്‍ട്ടര്‍ അവസാനിപ്പിച്ചു.ബ്രിട്ടന്റെ അധീനതയിലുള്ള മെഡിറ്റീറിയന്‍ ഭൂപ്രദേശമാണ് ജിബ്രാള്‍ട്ടര്‍.

ഉപരോധം ലംഘിച്ചുള്ള എണ്ണക്കയറ്റുമതി ആരോപിച്ച് കഴിഞ്ഞ ജൂലൈ നാലിനാണ് ബ്രിട്ടന്‍ കപ്പല്‍ പിടിച്ചെടുത്തത്. ഇന്ത്യക്കാരില്‍ നാലുപേരെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടിരുന്നു. കപ്പല്‍ വിട്ടുനല്‍കുകയാണെങ്കില്‍ ഇറാന്റെ കസ്റ്റഡിയിലുള്ള ബ്രിട്ടീഷ് കപ്പല്‍ സ്റ്റെന ഇംപറോറ വിട്ടുനല്‍കാനുള്ള സാധ്യതയും തെളിയും. കപ്പല്‍ അധികം വൈകാതെ തന്നെ വിട്ടു കിട്ടുമെന്ന് ഇറാന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

ഇറാന്റെ എണ്ണക്കപ്പലായ ഗ്രേസ് വണ്‍ ബ്രിട്ടണ്‍ ഉടന്‍ മോചിപ്പാക്കുമെന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. ഇതിനിടെ തീര്‍ത്തും അപ്രതീക്ഷിതമായി അമേരിക്ക ഈ വിഷയത്തില്‍ ഇടപെട്ടു. കപ്പല്‍ വിട്ടു കൊടുക്കരുതെന്ന് അമേരിക്ക ജിബ്രാള്‍ട്ടര്‍ ഭരണകൂടത്തോട് ആവശ്യപ്പെട്ടു. ബ്രിട്ടന്റെ അധീനതയിലുള്ള മെഡിറ്റീറിയന്‍ ഭൂപ്രദേശമാണ് ജിബ്രാള്‍ട്ടര്‍.

ഗ്രേസ് വണ്‍ കപ്പല്‍ വിട്ടുനല്‍കാന്‍ നേരത്തെ ബ്രിട്ടണ്‍ തീരുമാനിച്ചിരുന്നു. ഇതിനുള്ള നടപടികള്‍ അവസാനഘട്ടത്തിലെത്തിയപ്പോള്‍ ആണ് അമേരിക്കയുടെ അപ്രതീക്ഷിത ഇടപെടല്‍. ഇതോടെ കാര്യങ്ങള്‍ സങ്കീര്‍ണമാക്കുകയും കപ്പലിലെ ഇന്ത്യക്കാരുടെ സുരക്ഷയില്‍ ആശങ്ക ഉയരുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ഇവരെ മോചിപ്പിച്ചതായുള്ള വിവരം പുറത്തു വരുന്നത്.

കഴിഞ്ഞ മാസമാണ് ജിബ്രാള്‍ട്ടര്‍ തീരം വഴി കടന്നു പോയ ഇറാന്റെ എണ്ണക്കപ്പല്‍ ബ്രിട്ടീഷ് നാവികസേന പിടികൂടിയത്. സിറിയയിലേക്ക് അനധികൃതമായി എണ്ണ കൊണ്ടു പോകുന്നുവെന്ന് ആരോപിച്ചാണ് കപ്പല്‍ ഇറാന്‍ പിടികൂടിയത്. ഇത് ഇറാനും ബ്രിട്ടണും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളാക്കുന്നതിന് ഇടയാക്കിയിരുന്നു.

കപ്പലുമായി ബന്ധപ്പെട്ട രേഖകള്‍ ബ്രിട്ടന് കൈമാറിയെന്നും ഇതൊക്കെ ബ്രിട്ടണ്‍ അംഗീകരിച്ചതിനാല്‍ കപ്പല്‍ ഉടനെ മോചിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഇറാന്‍ പോര്‍ട്‌സ് ആന്‍ഡ് മാരിടൈം ഓര്‍ഗനൈസേഷന്‍ വ്യക്തമാക്കിയിരുന്നു.