തനിക്ക് ജോലി തരാന്‍ പലരും മടിക്കുന്നു എന്ന് മിയാ ഖലീഫ
പുതിയൊരു ജോലി കണ്ടെത്താന്‍ ഇതുവരെ തനിക്കായിട്ടില്ലെന്നും തനിക്ക് ജോലി തരാന്‍ പലരും മടിക്കുന്നുണ്ടെന്നും പോണ്‍ മൂവി രംഗത്തെ സൂപ്പര്‍ താരം മിയാ ഖലീഫ. അതുപോലെ അശ്ലീല ചിത്രങ്ങളില്‍ നിന്നും സമ്പാദിച്ചത് തുച്ഛമായ വരുമാനം മാത്രമാണെന്നും താരം വെളിപ്പെടുത്തുന്നു. കേവലം 8.5 ലക്ഷം രൂപ മാത്രമാണ് അശ്ലീല ചിത്രങ്ങളിലൂടെ സമ്പാദിച്ചതെന്നാണ് മിയാ പറയുന്നത്.
വളരെ കുറച്ചുകാലമാണ് താന്‍ പോണ്‍ ഇന്‍ഡസ്ട്രിയില്‍ ഉണ്ടായിരുന്നതെന്നും
പോണ്‍ സിനിമാ വിട്ട ശേഷം ഒരു പൈസയുടെ വരുമാനം പോലും തനിക്കില്ലെന്നും താരം പറയുന്നു. എന്നാല്‍ പോണ്‍ സിനിമകളില്‍ നിന്നും താന്‍ ദശലക്ഷ കണക്കിന് രൂപ സമ്പാദിച്ചതെന്നാണ് പൊതുവെയുള്ള ധാരണയെന്നു0 മിയാ ഖലീഫ വ്യക്തമാക്കി.
അഞ്ച് വര്‍ഷമായി താന്‍ പോണ്‍ ചിത്രങ്ങള്‍ അഭിനയിക്കുന്നില്ല. എന്നാല്‍, ഇപ്പോഴും സെര്‍ച്ച് റാങ്കിങ്ങിലെല്ലാം മുന്നില്‍ തന്നെയാണ്. അതുകൊണ്ടാവാം ഞാന്‍ ഇപ്പോഴും പോണ്‍ സിനിമാ രംഗത്തുണ്ടെന്ന് എല്ലാവരും കരുതുന്നത്. -മിയാ പറയുന്നു.
പോണ്‍ സിനിമാ രംഗത്ത് ഇപ്പോള്‍ സജീവമല്ലെങ്കിലും പോണ്‍ താരങ്ങളില്‍ ഇപ്പോഴും മികച്ച സ്വീകാര്യത ലഭിക്കുന്ന താരമാണ് മിയ ഖലീഫ. അടുത്തിടെ ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് മിയ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. ലെബനീസ്- അമേരിക്കക്കാരാണ് മിയയുടെ മാതാപിതാക്കള്‍. അടുത്തിടെ താരത്തിന്റെ വിവാഹ വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരുന്നു.