മുത്തലാഖിന്റെ പേരില്‍ കേരളത്തിലെ ആദ്യ അറസ്റ്റ് കോഴിക്കോട്
മുത്തലാഖ് നിരോധന നിയമം നിലവില്‍ വന്നതിനു ശേഷം കേരളത്തിലെ ആദ്യത്തെ അറസ്റ്റ് കോഴിക്കോട് രേഖപ്പെടുത്തി. കോഴിക്കോട് ചെറുവാടി സ്വദേശി പി കെ ഉസാമിനെയാണ് മുത്തലാഖ് നിരോധന നിയമപ്രകാരം മുക്കം പൊലീസ് അറസ്റ്റ് ചെയ്തത്.
അഭിഭാഷകന്‍ മുഖേന ഉസാമിന്റെ ഭാര്യ താമരശേരി കോടതിയില്‍ സ്വകാര്യ അന്യായം ഫയല്‍ ചെയ്തിരുന്നു. ഇതില്‍ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുകയായിരുന്നു. മുത്തലാഖ് നിയമം നിലവില്‍ വന്നതിന് ശേഷമുള്ള സംസ്ഥാനത്തെ ആദ്യ അറസ്റ്റാണിത്. അതേസമയം താന്‍ മുത്തലാഖ് ചൊല്ലിയിട്ടില്ല എന്നും ഭാര്യ തന്നെ കുടുക്കുകയാണ് എന്നും ഉസാമുമായി ബന്ധപ്പെട്ടവര്‍ മാധ്യമങ്ങളോട് പറഞ്ഞു.