ഗണപതിയുടെ അടുത്തു കുരിശ് വെച്ചു ; നടന്‍ മാധവനെതിരെ സോഷ്യല്‍ മീഡിയാ ആക്രമണം

പൂജാമുറിയില്‍ ഗണപതിക്കൊപ്പം കുരിശ് രൂപം സൂക്ഷിച്ചതിന് ചലച്ചിത്ര താരം മാധവന് നേരെ സോഷ്യല്‍ മീഡിയയില്‍ ഹൈന്ദവ വിശ്വാസികളുടെ രൂക്ഷ വിമര്‍ശനം.രക്ഷാ ബന്ധന്‍ ആശംസകള്‍ നേര്‍ന്നുകൊണ്ട് താര0 ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ചിത്രമാണ് വിമര്‍ശനങ്ങള്‍ക്ക് കാരണമായിരിക്കുന്നത്.

ചിത്രത്തിന്റെ പശ്ചാത്തലത്തിലുള്ള മുറിയില്‍ മാധവന്‍ ഗണപതിക്കൊപ്പം കുരിശ് രൂപം സൂക്ഷിച്ചതായിരുന്നു വിമര്‍ശകരെ പ്രകോപിപ്പിച്ചത്.എന്തിനാണ് അവിടെയൊരു കുരിശിന്റെ ആവശ്യമെന്നും അതൊരു ക്ഷേത്രമാണോയെന്നുമായിരുന്നു ഒരാളുടെ ചോദ്യം.

താങ്കളോടുള്ള മുഴുവന്‍ ബഹുമാനവും നഷ്ടമായെന്നും ഹിന്ദു ക്ഷേത്രങ്ങളില്‍ ക്രിസ്ത്യന്‍ ദൈവങ്ങളെ കാണാറുണ്ടോയെന്നും വിമര്‍ശനം ഉയര്‍ന്നു.ഇതെല്ലാം വ്യാജ നാടകമല്ലേയെന്നായിരുന്നു പ്രധാനം വിമര്‍ശനം. എന്നാല്‍ വിമര്‍ശനങ്ങളെ പാടെ തള്ളിയായിരുന്നു മാധവന്റെ പ്രതികരണം.

ഇതുപോലെ ചിന്തിക്കുന്നവരുടെ പക്കല്‍ നിന്നുള്ള ബഹുമാനം ആവശ്യമില്ലെന്നായിരുന്നു മാധവന്റെ പ്രതികരണം.എല്ലാ മതങ്ങളെയും ആരാധിക്കാനാണ് താന്‍ പഠിച്ചതെന്നും മാധവന്‍ ട്വീറ്റ് ചെയ്തു.

കുരിശിനൊപ്പമുള്ള ഗോള്‍ഡന്‍ ടെമ്പിള്‍ നിങ്ങള്‍ കണ്ടെത്തിയില്ലയെന്നതും സിഖ് മതത്തിലേക്ക് പരിവര്‍ത്തനം ചെയ്തോ എന്ന് ചോദിച്ചില്ല എന്നതും തന്നെ അത്ഭുതപ്പെടുത്തിയെന്നും മാധവന്‍ പറഞ്ഞു.എല്ലാ വിശ്വാസങ്ങളില്‍ നിന്നുമുള്ള ദേവകള്‍ക്കുമുള്ള വീടാണ് എന്റെ വീട്. ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നതും ഒരിടത്താണ് മാധവന്‍ പറയുന്നു.