തൊഴിലാളികള്‍ക്ക് സ്വയംഭോഗം ചെയ്യാന്‍ അവധി നല്‍കി ഒരു പ്രമുഖ കമ്പനി

‘സ്വയം സ്‌നേഹിക്കാനുള്ള ദിവസങ്ങള്‍’ അഥവാ ‘Self Love Days’ എന്ന പേരില്‍ ലോകത്തു തന്നെ ആദ്യമായി തങ്ങളുടെ തൊഴിലാളികള്‍ക്ക് ജോലി അവധി നല്‍കിയിരിക്കുകയാണ് ഒരു കമ്പനി. ലണ്ടന്‍ ആസ്ഥാനമായ LELO എന്ന സെക്‌സ് ടോയ്‌സ് ഉത്പാദിപ്പിക്കുന്ന ഒരു കമ്പനിയാണ് സ്വയംഭോഗം ചെയ്യാനായി ജീവനക്കാര്‍ക്ക് നാല് ദിവസത്തേക്ക് അവധി നല്‍കിയത്.

എല്ലാവരും ചെയ്യുകയും തുറന്ന് പറയാന്‍ മടിക്കുകയും ചെയ്യുന്ന ഒന്നാണ് സ്വയംഭോഗ0. എന്നാല്‍, അതൊരു സാധാരണ വിഷയമാണെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തുകയാണ് ഈ നീക്കത്തിലൂടെ തങ്ങളുടെ ഉദ്ദേശം എന്ന് കമ്പനി അധികാരികള്‍ പറയുന്നു.

സാധാരണ നല്‍കുന്ന അവധികള്‍ക്ക് പുറമേയാണ് പ്രതിവര്‍ഷം നാല് അവധി നല്‍കുകയെന്ന് നടപടിയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച സോനാ ക്രൂസ് വ്യക്തമാക്കി.സാധാരണ അവധി ദിവസങ്ങള്‍ കുടുബത്തിന് വേണ്ടി ചിലവഴിക്കുന്ന ജീവനക്കാര്‍ നാല് ദിവസങ്ങള്‍ അവരുടെ സുഖത്തിനായി ഉപയോഗിക്കണം എന്നാണ് കമ്പനിയുടെ നിര്‍ദേശം.

സ്വയംഭോഗം ചെയ്യുന്നത് കൊണ്ട് മാനസികവും ശാരീരികവുമായ ധാരാളം ഗുണങ്ങള്‍ ലഭിക്കും എന്നത് ഒരു കാരണമായി കമ്പനി ചൂണ്ടിക്കാട്ടുന്നു.