ഡബ്ലിയു.എം.എഫ് റഷ്യന്‍ പ്രൊവിന്സിന് വര്‍ണ്ണാഭമായ തുടക്കം
മോസ്കോ: വേള്‍ഡ് മലയാളി ഫെഡറേഷന്റെ റഷ്യന്‍ പ്രൊവിന്‍സ് ഉദ്ഘാടനം ചെയ്തു. തലസ്ഥാനമായ മോസ്കോയില്‍ നടന്ന വര്ണ്ണാഭമായചടങ്ങില് സംഘടനയുടെ ഗ്ളോബല്‍ ചെയര്മാന് പ്രിന്‍സ് പള്ളികുന്നേല്‍ റഷ്യന്‍ പ്രൊവിന്‍സിന്റെ ഉത്ഘാടനം നിര്‍വ്വഹിച്ചു. സംഘടനയുടെ റഷ്യന്‍ കോഡിനേറ്റര്‍ ദേവദത്തന് നായര്‍ ആമുഖ പ്രഭാഷണം നടത്തി.
സമ്മേളനത്തില്‍ രക്ഷാധികാരി രാജുനായര്‍, പ്രസിഡന്റ് സതീഷ് വാര്യര്‍ എന്നിവരുടെ സാന്നിധ്യം ശ്രദ്ധേയമായി. മീഡിയ കോഡിനേറ്റര്‍ ചെട്ടികുളങ്ങര ഉണ്ണിക്കൃഷ്ണന് കൃതജ്ഞത രേഖപ്പെടുത്തി. തുടര്‍ന്ന് നടന്ന ചടങ്ങില്‍ ഡബ്ലിയു.എം.എഫ് റഷ്യന്‍ പ്രൊവിന്‍സിനുവേണ്ടി തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളെ പ്രഖ്യാപിച്ചു.
ദേവദത്തന് നായര്‍ (കോഡിനേറ്റര്‍ റഷ്യ), രാജുനായര്‍ (രക്ഷാധികാരി), സതീഷ് വാര്യര്‍ (പ്രസിഡന്റ്), ജോര്‍ജ് വര്‍ഗ്ഗീസ് (വൈസ് പ്രസിഡന്റ്), രാജീവ് ചന്ദ്രശേഖര്‍ (സെക്രട്ടറി), മുഹമ്മദ് ഷാഫി (ജോയിന്റ് സെക്രട്ടറി), ഷൈജു ഉണ്ണിക്കൃഷ്ണന് (ട്രഷറര്‍), ചെട്ടികുളങ്ങര ഉണ്ണിക്കൃഷ്ണന് (മീഡിയ കോഡിനേറ്റര്‍), ആഷാ ഷൈജു (വനിതാകോഡിനേറ്റര്) ഡോ. ഉണ്ണിക്കൃഷ്ണന് (ബിസ്സിനസ് കോഡിനേറ്റര്‍), സനീഷ് ചന്ദ്രന് (യൂത്ത്കോഡിനേറ്റര്‍) എന്നിവരെയും എക്സിക്യുട്ടീവ് അംഗങ്ങളായി ഗംഗേയന്, വികേഷ് കിലാംഞ്ചേരി, ജോസ്സ്തോമസ്സ്, സുരേഷ് ശിവന് എന്നിവരെയും തിരഞ്ഞെടുത്തു.