പൊറിഞ്ചു മറിയം ജോസ് സിനിമയുടെ തിരക്കഥ മോഷണം എന്ന ആരോപണവുമായി എഴുത്തുക്കാരി

മലയാളത്തിന്റെ സൂപ്പര്‍ ഹിറ്റ് സംവിധായകന്‍ ജോഷി ഏറെക്കാലത്തിനു ശേഷം സംവിധാനം ചെയ്യുന്നു എന്ന പേരില്‍ റിലീസിന് മുന്‍പേ വാര്‍ത്തകളില്‍ നിറഞ്ഞ ഒരു ചിത്രമാണ് പൊറിഞ്ചു മറിയം ജോസ്. ജോജുവും ചെമ്പന്‍ വിനോദും മുഖ്യ വേഷത്തില്‍ അഭിനയിക്കുന്ന ചിത്രം റിലീസിന് തയ്യാറെടുക്കുകയാണ്. എന്നാല്‍ റിലീസിന് മുന്നേ വിവാദങ്ങളില്‍ കുടുങ്ങിയിരിക്കുകയാണ് ചിത്രം ഇപ്പോള്‍.

ചിത്രത്തിന്റെ തിരക്കഥ മോഷണമാണ് എന്ന ആരോപണം ഉന്നയിച്ചു എഴുത്തുക്കാരിയായ ലിസ് ജോയ് ഇപ്പോള്‍ രംഗത് വന്നിരിക്കുകയാണ്. തന്റെ ഫേസ്ബുക്കിലൂടെയാണ് അവര്‍ ‘ചതിയുടെ ആള്‍രൂപങ്ങള്‍ ..’ എന്ന പേരില്‍ സിനിമയ്ക്ക് പിന്നിലെ കഥകള്‍ പുറത്തു പറഞ്ഞിരിക്കുന്നത്.

ഒരു പ്രതിഫലവും തരാതെ എഴുത്തുകാരിയെ കൊണ്ടു തന്നെ തിരക്കഥ പലരിതിയിലുമെഴുതിച്ച് അവര്‍ക്കാവശമുള്ളതെടുത്ത് സിനിമ നിര്‍മ്മിക്കുന്ന പകല്‍കൊള്ളയുടെയും ചതിയുടേയും പേരാണോ , ‘പൊറിഞ്ചു മറിയം ജോസ്’ ? എന്ന് ലിസ് ചോദിക്കുന്നു.

2017 ലാണ് ഡേവിഡ് കാച്ചപ്പിള്ളി പ്രൊഡക്ഷനു വേണ്ടി ഡേവിഡ് കാച്ചപ്പിള്ളിയും സംവിധായകന്‍ ടോം ഇമ്മട്ടിയും ഡാനി പ്രൊസ്‌കഷന്റെ ജോണി വട്ടക്കുഴിയും വിലാപ്പുറങ്ങളിലെ കാട്ടാളന്‍ പൊറിഞ്ചുവിനെ മുഖ്യകഥാപാത്രമാക്കി ഒരു സിനിമ ചെയ്യാന്‍ ആഗ്രഹിക്കുന്നു എന്നും അതിനും തിരക്കഥ എഴുതാമോ എന്നവാശ്യപ്പെട്ട് എന്നെ സമീപിക്കുന്നത്.

വെള്ളിത്തിരയില്‍ സ്വന്തം കഥാപ്രാത്രങ്ങളെ കാണുന്നതിലുള്ള ഉദ്വേഗത്തേക്കാള്‍ , സിനിമ
ഒരഭിനിവേശമായി എന്നും ഉള്ളിലുള്ളതുകൊണ്ട് തിരക്കഥ എഴുതാമെന്നു സമ്മതിക്കുകയും ജോലിയുടെ വലിയ ഉത്തരവാദിത്വത്തിനിടയിലും പല രീതിയില്‍ കഥാന്ത്യങ്ങള്‍ മാറ്റിയെഴുതിയും ചര്‍ച്ചയുമായി ഒരു വര്‍ഷത്തോളമെടുത്ത് തിരക്കഥ ഏതാണ്ട് പൂര്‍ത്തിയാവുകയും സിനിമ’കാട്ടാളന്‍ പൊറിഞ്ചു’ എന്ന പേരില്‍ ഫിലിം ചേബറില്‍ 2018 ജനുവരിയില്‍ ഡാനി പ്രൊഡക്ഷന്‍ രജിസ്റ്റര്‍ ചെയ്യുകയും ,കാട്ടാളന്‍ പൊറിഞ്ചുവായി മമ്മുട്ടി എന്ന അനൗണ്‍സ്‌മെന്റ് വെള്ളിനക്ഷത്രത്തിലും സോഷ്യല്‍ മീഡിയയിലും വന്നതുമാണ്. ലിസ് പറയുന്നു.

എന്നാല്‍ കരാറെഴുതുനതിനു മുമ്പുള്ള തര്‍ക്കത്തില്‍ ഡാനി പ്രൊഡക്ഷ9, ഡേവിഡ്കാച്ചപ്പിള്ളി പ്രൊഡക്ഷനുമായി സഹകരിക്കാന്‍ തയ്യാറല്ലെന്നറിയിച്ച് പിന്‍ മാറുകയും അതേ തുടര്‍ന്ന് ടോം ഇമ്മട്ടി മറ്റൊരു പ്രോജക്റ്റിലേക്ക് പോവുകയും ചെയ്യുന്നു.

പുതിയ കഥയുമായി മറ്റൊരു പ്രോജക്ടാണ് ചെയ്യുന്നതെന്ന് വിശ്വസിപ്പിച്ച് ഞാനെഴുതി കൊടുത്ത ‘കാട്ടാളന്‍ പൊറിഞ്ചു ‘ എന്ന തിരക്കഥയിലെ കഥയും കഥാപാത്രങ്ങളും സീനുകളും ഉപയാഗിച്ചാണ് ‘ പൊറിഞ്ചു മറിയം ജോസ്’ ഇപ്പോള്‍ ഡേവിഡ് കാച്ചപ്പിള്ളി പ്രൊഡക്ഷന്‍സ് , രചന നടത്തിയെന്ന് അവകാശപ്പെടുന്ന അഭിലാഷ് എന്‍.ചന്ദ്രനും, ജോഷിയുടെ സംവിധാനത്തില്‍ , കീര്‍ത്തന മൂവീസ് പുറത്തിറക്കുന്നത് എന്നും ലിസ് ജോയ് ആരോപിക്കുന്നു.

ഫേസ്ബുക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം :