കാശ്മീരില്‍ വീണ്ടും ഭീകരരുടെ ആക്രമണം ; ഏറ്റുമുട്ടലില്‍ പൊലീസുകാരന് വീരമൃത്യു
പ്രത്യേക പദവി റദ്ദാക്കലും നിരോധനാജ്ഞയും ഒന്നും കാശ്മീരിലെ ഭീകരരുടെ സാന്നിധ്യം ഇല്ലാതാക്കുന്നില്ല എന്നതിന് തെളിവ്. നിരോധനാജ്ഞ നിലനില്‍ക്കെ തന്നെ കാശ്മീരില്‍ വീണ്ടും ഭീകരരുടെ ആക്രമണം. ഏറ്റുമുട്ടലില്‍ ഒരു പൊലീസുകാരന് വീരമൃത്യു.
ജമ്മു കശ്മീരിലെ ബാരാമുള്ളയിലാണ് ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ ഒരു പൊലീസുകാരന് വീരമൃത്യു സംഭവിച്ചത്. ജമ്മുകശ്മീര്‍ പൊലീസിലെ എസ്പിഒ ബില്ലാല്‍ ആണ് മരിച്ചത്. ഏറ്റുമുട്ടലില്‍ പരിക്കേറ്റ സബ് ഇന്‍സ്പെക്ടര്‍ അമര്‍ദീപ് പരിഹര്‍ ആര്‍മി ആശുപത്രിയില്‍ ചികിത്സയിലാണ്. ഏറ്റുമുട്ടലില്‍ സുരക്ഷാ സേന ഒരു ഭീകരനെ വധിച്ചു. .ചൊവ്വാഴ്ച വൈകുന്നേരത്തോടെ ആരംഭിച്ച ഏറ്റുമുട്ടല്‍ അവസാനിച്ചതായി സുരക്ഷ സേന അറിയിച്ചു.