മഹാനായ ഒരു കാമുകന്‍ ; കാമുകിമാരെ ഒരേ ദിവസം ഒരേ പന്തലില്‍ വിവാഹം കഴിച്ച് ഒരു യുവാവ്

ഇത്രയും വല്യ മനസുള്ള ഒരു കാമുകനെ അടുത്തൊന്നും കാണുവാന്‍ കഴിയില്ല. ഇന്‍ഡോനേഷ്യകാരനായ ഒരു യുവാവാണ് തന്റെ രണ്ട് കാമുകിമാരെയും ഒരേ വേദിയില്‍ വച്ച് വിവാഹം കഴിച്ചു വാര്‍ത്തകളിലെ താരമായി മാറിയത്. അസാധാരണമായ വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോകളും വളരെ വേഗത്തില്‍ സാമൂഹ മാധ്യമങ്ങളുടെ ശ്രദ്ധ നേടുകയായിരുന്നു.

കാമുകിമാരെ ഒരേ വേദിയില്‍ വിവാഹം കഴിക്കാനുള്ള യുവാവിന്റെ തീരുമാനമാണ് ഇവരുടെ വിവാഹത്തെ വ്യത്യസ്തമാക്കിയത്. ഒരാളെ വിവാഹം കഴിച്ച് മറ്റയാളെ വേദനിപ്പിക്കാന്‍ തനിക്ക് കഴിയില്ലെന്നും അതിനാല്‍ രണ്ട് പേരെയും വിവാഹം കഴിക്കാന്‍ തീരുമാനിക്കുകയായിരുന്നുവെന്നുമാണ് യുവാവ് പറയുന്നത്.

യുവാവിന്റെ ഇരു വശങ്ങളിലുമിരുന്ന് വിവാഹ ചടങ്ങില്‍ പങ്കെടുക്കുന്ന യുവതികളും വാര്‍ത്തകളില്‍ നിറയുകയാണ്. ജീവിതകാലം മുഴുവന്‍ ഒരുമിച്ച് ജീവിക്കാന്‍ സമ്മതിച്ചാണ് ഇരുവരും വിവാഹിതരായത്.

കൂടാതെ, ഇന്‍ഡോനേഷ്യന്‍ പാരമ്പര്യം അനുസരിച്ച് രണ്ട് കാമുകിമാര്‍ക്കും സ്ത്രീധനം നല്‍കിയാണ് യുവാവ് വിവാഹ0 കഴിച്ചത്. ഇന്‍ഡോനേഷ്യ കളിമന്തനിലെ എയര്‍തരാപ് എന്ന ഗ്രാമത്തിലാണ് വ്യത്യസ്തമായ ഈ വിവാഹം നടന്നത്. ബഹുഭാര്യത്വം ഇന്‍ഡോനേഷ്യയില്‍ പതിവ് കാര്യമാണെങ്കിലും ഒരേ വേദിയില്‍ കാമുകിമാരെ വിവാഹം കഴിക്കുന്ന ഒരു സംഭവം ഇതാദ്യമാണ്.