എയ്ഞ്ചല്‍സ് ബാസല്‍ ചാരിറ്റി ഭവന്റെ വെഞ്ചിരിപ്പ് കര്‍മ്മവും താക്കോല്‍ദാനച്ചടങ്ങും

സ്വിറ്റസര്‍ലണ്ടിലെ ബാസലിലെ മലയാളി സൗഹൃദയ കൂട്ടായ്മയില്‍ നിന്നും രൂപം കൊണ്ട കേരളാ കള്‍ച്ചറല്‍ & സ്‌പോര്‍ട്‌സ് ക്ലബ് (KCSC) സാമൂഹ്യ സേവനത്തിലും, ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും സജീവമാകുവാന്‍ തീരുമാനിച്ചതിന്റെ പശ്ചാത്തലത്തില്‍ 2014 ല്‍ തുടക്കം കുറിച്ച വനിതാ ചാരിറ്റി വിഭാഗമായ ‘Angelsbasel’ ആരംഭകാലം മുതല്‍ തന്നെ വിവിധ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചു നടത്തിക്കൊണ്ടിരിക്കുന്നു.

2018-ല്‍ മലയാള നാടിനെ ഏറെ ദുരിതത്തില്‍ ആഴ്ത്തിയ മഹാജലപ്രളയ കെടുതിയില്‍ Angelsbasel തങ്ങളാല്‍ ആകുന്ന സഹായ ഹസ്തവുമായി കുട്ടനാടിലെയും, മറ്റു മേഖലകളിലെയും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിത്തം വഹിക്കുകയുണ്ടായി.

ഇതിന്റെ തുടര്‍നടപടികളുടെ ഭാഗമായി ‘ANGELSBHAVAN’ എന്ന നാമധേയത്തില്‍ ഒരു വീട് നിര്‍മിച്ചു നല്‍കുവാന്‍ തീരുമാനിച്ചതിന്റെ അടിസ്ഥാനത്തില്‍ പ്രമുഖ ധ്യനഗുരുവും, ക്രിസ്തീയ ഭക്തി ഗാന മേഖലയില്‍ തന്റേതായ വ്യക്തിമുദ്രപതിപ്പിച്ച സംഗീതജ്ഞനും, സംഗീത സംവിധായകനുമായാ ബഹു. ഫാദര്‍ ഷാജി തുരുമ്പെല്‍ച്ചിറയില്‍ നിര്‍ദേശിച്ചത് അനുസരിച്ചു ആലപ്പുഴയിലെ നീലംപേരൂര്‍ പഞ്ചായത്തില്‍ ശ്രീ.ബെന്നി പൊറ്റപറമ്പിലിനും കുടുംബത്തിനും വേണ്ടി നിര്‍മാണം പൂര്‍ത്തീകരിക്കപ്പെട്ട വീടിന്റെ വെഞ്ചിരിപ്പ് കര്‍മ്മവും, താക്കോല്‍ ധനച്ചടങ്ങും ലൂര്‍ദ്മാതാ ഇടവക അംഗങ്ങളുടെയും, ഇതര തദ്ദേശവാസികളുടെയും, യുവദീപ്തി പ്രതിനിധികളുടെയും സാന്നിധ്യത്തില്‍ ബഹു. ഫാദര്‍ എബി പുതുശ്ശേരിയും,മുന്‍ വികാരി ബഹു. ഫാദര്‍ അജോ കേവലവും ചേര്‍ന്ന് നിര്‍വ്വഹിക്കുകയുണ്ടായി. തുടര്‍ന്ന് നടന്ന ഹ്രസ്വ സമ്മേളനത്തില്‍ പാരിഷ് കൗണ്‍സിലര്‍ ശ്രീ. സോജന്‍ സ്വാഗതം ആശംസിക്കുകയും, ഗൃഹനാഥന്‍ ശ്രീ. ബെന്നി നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു.

ഈ ജീവകാരുണ്യ സംരംഭം പൂര്‍ത്തീകരിക്കുവാന്‍ Angelsbasel ചാരിറ്റി പ്രസ്ഥാനത്തോട് സഹകരിച്ച എല്ലാ അത്യുദയകാംഷികള്‍ക്കും, സുഹൃത്തുകള്‍ക്കും, വിവിധസ്ഥാപനങ്ങള്‍ക്കും, അതോടൊപ്പം ലൂര്‍ദ്മാതാ പാരിഷ് കൗസിലര്‍ ശ്രീ. സോജനും, ഇടവകയിലെ എല്ലാ യുവദീപ്തി അംഗങ്ങള്‍ക്കും, Angelsbasel-ന്റെ പ്രസിഡന്റ് ബോബി ചിറ്റാറ്റിലിനും, സെക്രട്ടറി സിമ്മി ചിറക്കലിനും, മറ്റു Angelsbasel-ന്റെ മറ്റ് മെമ്പേഴ്‌സിനും ഈ അവസരത്തില്‍ പ്രത്യേകം നന്ദി രേഖപ്പെടുത്തുന്നു.