പാലാ ഉപ തിരഞ്ഞെടുപ്പ് ; നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പണം ഇന്നുമുതല്‍
പാലാ നിയോജക മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പിനു ഇന്നുമുതല്‍ സ്ഥാനാര്‍ഥികള്‍ക്ക് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാം. ഓഗസ്റ്റ് 28 മുതല്‍ സെപ്റ്റംബര്‍ 4 വരെ സ്ഥാനാര്‍ഥികള്‍ക്ക് നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കാനുള്ള സമയമാണ്. പത്രികയുടെ സൂഷ്മപരിശോധന സെപ്റ്റംബര്‍ 5ന് നടക്കും. സെപ്റ്റംബര്‍ 7 വരെയാണ് നാമനിര്‍ദ്ദേശ പത്രികകള്‍ പിന്‍വലിക്കാനുള്ള സംമയമുള്ളത്.
ഉപതിരഞ്ഞെടുപ്പിനായി 176 പോളിംഗ് കേന്ദ്രങ്ങള്‍ സജ്ജീകരിച്ചു. ലോക്‌സഭാ തിരഞ്ഞെടുപ്പിലേതിന് സമാനമായി ഉപതിരഞ്ഞെടുപ്പിലും വോട്ടിംഗ് യന്ത്രത്തോടൊപ്പം വിവിപാറ്റ് മെഷീനുകളും ഉണ്ടാവുമെന്നും ജില്ലാ കളക്ടര്‍ പി കെ സുധീര്‍ ബാബു അറിയിച്ചു.സെപ്റ്റംബര്‍ 23നാണ് മണ്ഡലത്തില്‍ വോട്ടെടുപ്പ് നടക്കുന്നത്. സെപ്റ്റംബര്‍ 27-ന് ഫലം പ്രഖ്യാപിക്കും.
തിരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചതോടെ സംസ്ഥാനത്ത് മാതൃകാപെരുമാറ്റചട്ടം നിലവില്‍ വന്നതായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. 50 വര്‍ഷത്തോളം മണ്ഡലത്തെ പ്രതിനിധീകരിച്ച കെ. എം. മാണിയുടെ നിര്യാണത്തോടെയാണ് മണ്ഡലത്തില്‍ ഒഴിവ് വന്നത്.