ജപ്പാനില്‍ വേള്‍ഡ് മലയാളി ഫെഡറേഷന്റെ പൊതുസമ്മേനവും വിരുന്നും

ടോക്കിയോ: ഡബ്ലിയു.എം.എഫ് ജപ്പാന്‍ പ്രൊവിന്‍സിന്റെ നേതൃത്വത്തില്‍ വേള്‍ഡ് മലയാളി ഫെഡറേഷന്റെ പൊതുസമ്മേനവും വിരുന്നും സംഘടിപ്പിച്ചു. ഗ്ലോബല്‍ ചെയര്‍മാന്‍ പ്രിന്‍സ് പള്ളിക്കുന്നേലിന്റെ സന്ദര്‍ശനത്തോട് അനുബന്ധിച്ചായിരുന്നു പൊതുയോഗം. അതോടൊപ്പം ഡബ്ലിയു.എം.എഫ് 120 രാജ്യങ്ങളില്‍ വ്യാപിച്ചതിന്റെ ഔദ്യോഗിക പ്രഖ്യാപനവും ഉണ്ടായിരുന്നു.

സംഘടനയുടെ ജപ്പാനിലെ കോഓര്‍ഡിനേറ്റര്‍ ബിജു പോളിന്റെ സ്വാഗതത്തോടെ ആരംഭിച്ച സമ്മേളനത്തില്‍ ഡബ്ലിയു.എം.എഫിന്റെ ഉദ്ദേശ ലക്ഷ്യങ്ങള്‍, നിലവിലെ പ്രവര്‍ത്തനങ്ങള്‍, ഭാവി പദ്ധതികള്‍ തുടങ്ങിയ വിഷയങ്ങള്‍ ഗ്ലോബല്‍ ചെയര്‍മാന്‍ വിശദീകരിച്ചു. വൈസ് പ്രസിഡന്റ് അനില്‍ രാജ് സംഘടനയുടെ ജപ്പാനിലെ പ്രവര്‍ത്തനങ്ങളെകുറിച്ച് വിവരിച്ചു.

മലയാളം മിഷന്‍ ടീച്ചേര്‍സ് ട്രൈനിങ്ങില്‍ പങ്കെടുത്ത ജപ്പാന്‍ അംഗങ്ങളായ ഉല്ലാസ് ജോസഫും പത്‌നിയേയും സമ്മേനത്തില്‍ പ്രത്യേകമായി അനുമോദിച്ചു. ജനറല്‍ സെക്രട്ടറി സനല്‍ സുകുവിഹാര്‍ അനുമോദന പ്രസംഗം നടത്തി. തുടര്‍ന്ന് ഗ്ലോബല്‍ ചെയര്‍മാനുമായി ജപ്പാന്‍ അംഗങ്ങള്‍ മുഖാമുഖം പരിപാടി സംഘടിപ്പിക്കുകയും സംഘടനയുടെ മുന്നോട്ടുള്ള പ്രയാണത്തില്‍ സുപ്രധാന തീരുമാനങ്ങള്‍ കൈക്കൊള്ളുകയും ചെയ്തു.