ബഹളങ്ങള്‍ക്കിടയില്‍ ഒരു ഇന്ത്യ പാക്ക് വിവാഹം ; വിവാഹിതരായത് സ്വവര്‍ഗാനുരാഗികളായ യുവതികള്‍
ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള പ്രശ്നം ചരിത്രത്തിലെ തന്നെ ഏറ്റവും മോശമായ അവസ്ഥയില്‍ തുടരുന്ന സമയത്ത് തന്നെ ഒരു ഇന്ത്യ പാക്ക് വിവാഹം നടന്നു. സ്വവര്‍ഗാനുരാഗികളായ യുവതികള്‍ ആണ് കാലിഫോര്‍ണിയയില്‍ വിവാഹിതരായത്.
കൊളംബിയന്‍-ഇന്ത്യന്‍ ക്രിസ്ത്യനായ ബിയന്‍സ മയേലിയും പാക്കിസ്ഥാനിലെ മുസ്ലീം യുവതിയായ സൈമയും തമ്മില്ലുള്ള വിവാഹമാണ് ഇരുവരുടെയും മതാചാരങ്ങള്‍ പ്രകാരം വളരെ ആര്‍ഭാടമായി നടന്നത്. ഗോള്‍ഡ് എംബ്രോയ്ഡറിയുള്ള ഐവറി സാരിയും പേള്‍ നെക്ലസും ധരിച്ചാണ് ബിയന്‍സ വിവാഹ ചടങ്ങില്‍ പങ്കെടുത്തത്. നിറപ്പകിട്ടാര്‍ന്നതും ഗോള്‍ഡന്‍ കലര്‍ന്നതുമായ എംബ്രോയ്ഡറിയുള്ള കറുത്ത ഷര്‍വാണിയായിരുന്നു സൈമയുടെ വേഷം.
‘നിനക്കൊപ്പം ജീവിതം മധുരകരം’ എന്ന അടിക്കുറിപ്പോടെ ബിയന്‍സ തന്നെയാണ് വിവാഹ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചത്. യുഎസില്‍ നടന്ന ഒരു ചടങ്ങില്‍ പങ്കെടുത്തപ്പോള്‍ പരിചയപ്പെട്ട ഇരുവരും പ്രണയത്തിലാകുകയും വിവാഹം കഴിക്കാന്‍ തീരുമാനിക്കുകയുമായിരുന്നു.