ജര്‍മ്മനിയില്‍ മലയാളികള്‍ ബീഫ് വിളമ്പിയത് കണ്ടു തടയാന്‍ ചെന്ന ഉത്തരേന്ത്യക്കാരേ ജര്‍മ്മന്‍ പോലീസ് തുരത്തി
ആരും ബീഫ് കഴിക്കാത്ത ലോകം സൃഷ്ടിക്കാനാണ് ഉത്തരേന്ത്യന്‍ സംഘ്പരിവാര്‍ അനുകൂലികളുടെ ജീവിത ലക്ഷ്യം എന്ന് തോന്നുന്നു. അതുകൊണ്ടു തന്നെയാകാം ജര്‍മനിയിലെ കേരള സമാജം സംഘടിപ്പിച്ച ഭക്ഷ്യമേളയില്‍ ബീഫ് വിളമ്പുന്നത് തടയാന്‍ ഉത്തരേന്ത്യക്കാര്‍ ശ്രമിച്ചതും . എന്നാല്‍ തടയാന്‍ ശ്രമിച്ച രാജ്യം മാറിപ്പോയത് പ്രതിഷേധക്കാരെ കണ്ടം ഇല്ലാത്ത നാട്ടിലും കണ്ടം വഴി ഓടിക്കാന്‍ കാരണമാക്കി.
സംഭവം അറിഞ്ഞു സ്ഥലത്തു എത്തിയ ജര്‍മ്മന്‍ പോലീസ് ഏത് ഭക്ഷണവും വിളമ്പുന്നതിനും ജര്‍മനിയില്‍ വിലക്കില്ല എന്ന നിലപാടാണ് സ്വീകരിച്ചത്. ബീഫ് വിളമ്പുന്നത് തടയാന്‍ ഇത് നിങ്ങളുടെ രാജ്യമല്ലെന്നും പൊലീസ് പറഞ്ഞു. ബീഫ് വിളമ്പുന്നത് ആരെയെങ്കിലും വ്രണപ്പെടുത്തുന്നുണ്ടെങ്കില്‍ തന്നെയും മറ്റുള്ളവര്‍ എന്ത് കഴിക്കണമെന്നത് തടയാന്‍ ആര്‍ക്കും അധികാരമില്ലെന്നും പൊലീസ് അറിയിച്ചു. ഇതോടെ പ്രതിഷേധവുമായെത്തിയ ഉത്തരേന്ത്യക്കാര്‍ക്ക് മടങ്ങേണ്ടി വന്നു. അതെ സമയം പ്രതിഷേധക്കാരുടെ സമ്മര്‍ദ്ദം കാരണം മെനുവില്‍ നിന്നും ബീഫ് മാറ്റാന്‍ നിര്‍ബന്ധിതരായി എന്ന് കേരള സമാജം സംഘാടകര്‍ അറിയിച്ചു.
ഹിന്ദു സംസ്കാരത്തിന് എതിരാണ് ബീഫ് കഴിക്കുന്നതെന്ന് വാദിച്ചാണ് പരിപാടി തടയാന്‍ ശ്രമിച്ചത്. ഉത്തരേന്ത്യക്കാരെ പിന്തുണച്ച് ഇന്ത്യന്‍ കോണ്‍സുലേറ്റ് രംഗത്തുവന്നതും പ്രതിഷേധത്തിനിടയാക്കി. ബീഫ് സ്റ്റാള്‍ അടക്കണമെന്ന് ഇന്ത്യന്‍ കോണ്‍സുലേറ്റ് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് കേരള സമാജം പ്രവര്‍ത്തകര്‍ പൊലീസിനെ സമീപിക്കുകയായിരുന്നു.