കുട്ടികള്‍ക്ക് സ്‌കൂളില്‍ ചപ്പാത്തിയും ഉപ്പും നല്‍കി എന്ന വാര്‍ത്ത പുറത്തു വിട്ട മാധ്യമപ്രവര്‍ത്തകനെതിരെ കേസ്
സ്‌കൂളില്‍ ഉച്ചഭക്ഷണത്തിന് കുട്ടികള്‍ക്ക് ഉപ്പും ചപ്പാത്തിയും നല്‍കിയെന്ന വാര്‍ത്ത പുറത്തുവിട്ട മാധ്യമപ്രവര്‍ത്തകനെതിരെ കേസ് . കുട്ടികള്‍ ഭക്ഷണം കഴിക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്തിയ മാധ്യമ പ്രവര്‍ത്തകന്‍ പവന്‍ ജയ്സ്വാളിനെതിരെയാണ് യുപി സര്‍ക്കാര്‍ കേസെടുത്തത്.
ഉത്തര്‍ പ്രദേശിലെ മിസാപൂരില്‍ സ്‌കൂള്‍ കുട്ടികള്‍ക്ക് ഉച്ചഭക്ഷണമായി ചപ്പാത്തിയും ഉപ്പും നല്‍കുന്ന കാര്യം ചിത്രം സഹിതം പുറത്തു വന്നത് കഴിഞ്ഞ മാസം വലിയ വാര്‍ത്തയായിരുന്നു. ഉത്തര്‍പ്രദേശ് സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താനാണ് മാധ്യമ പ്രവര്‍ത്തകന്‍ വാര്‍ത്ത നല്‍കിയതെന്ന് ചൂണ്ടിക്കാട്ടി ബ്ലോക്ക് എഡ്യുക്കേഷന്‍ ഓഫിസര്‍ പരാതിയും നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്നാണ് ഇപ്പോള്‍ കേസെടുത്തിരിക്കുന്നത്.
അതേ സമയം, വാര്‍ത്തയെത്തുടര്‍ന്ന് സ്‌കൂളിലെ ഉച്ചഭക്ഷണത്തിന്റെ ചുമതലയുള്ള അദ്ധ്യാപകനെയും ഗ്രാമപഞ്ചായത്ത് ഉദ്യോഗസ്ഥനെയും സസ്പെന്റ് ചെയ്തിരുന്നു. സംസ്ഥാനത്തെ സര്‍ക്കാര്‍ സ്‌കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതി പ്രകാരം പരിപ്പ്, ധാന്യങ്ങള്‍, പച്ചക്കറികള്‍ എന്നിവ കുട്ടികള്‍ക്ക് നല്‍കണമെന്നാണ്.
കൂടാതെ നിശ്ചിത ദിവസങ്ങളില്‍ പാലും പഴങ്ങളും നല്‍കണമെന്നുമുണ്ട്. പാല്‍ വിതരണമാകട്ടെ അപൂര്‍വ്വ ദിവസങ്ങളില്‍ മാത്രമേ നല്‍കാറുള്ളു. പഴങ്ങള്‍ നല്‍കാറേയില്ല. ഇതിനെതിരെ രക്ഷിതാക്കളുടെ ഭാഗത്ത് നിന്നും പരാതി ഉയര്‍ന്നിരുന്നു. ഇതും പവന്‍ ജയ്സ്വാളി വാര്‍ത്തയില്‍ ഉള്‍പ്പെടുത്തിയിരുന്നു.