നാദവിസ്മയവുമായി വിയന്നയിലെ യുവവൈദീകര്‍
വിയന്ന: സംഗീത ലോകത്തു തനതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള ഫാദര്‍ വില്‍സണ്‍ മേച്ചേരിലും, ഫാദര്‍ ജാക്‌സണ്‍ സേവ്യറും ചേര്‍ന്നൊരുക്കുന്ന ‘നാദവിസ്മയ 2019’ വിയന്നയിലെ കലാസ്വാദകര്‍ക്കായി അരങ്ങിലെത്തുന്നു. സെപ്റ്റംബര്‍ 7 ശനിയാഴ്ച വൈകിട്ട് 6ന് Floridsdorf Haus Der Begegnung-ല്‍ (Angererstr 14, Wien 1210) കേരള സമാജം വിയന്നയുടെ ഓണാഘോഷങ്ങളുടെ ഭാഗമായിട്ടാണ് ‘നാദവിസ്മയ’ വേദിയിലെത്തുന്നത്. പ്രവേശനം സൗജന്യമാണ്.
യൂറോപ്പിലെ വിവിധ നഗരങ്ങളില്‍ ഇതിനകം തന്നെ നിരവധി പ്രോഗ്രാമുകള്‍ നടത്തിയിട്ടുള്ള വിയന്നയിലെ കലാകാരന്മാരായ ഈ വൈദീകരുടെ സംഗീതാവതരണവും, ഓണാഘോഷങ്ങളും ഒരു വലിയ വിജയമാക്കാന്‍ എല്ലാവരെയും ഹാര്‍ദ്ദമായി ക്ഷണിക്കുന്നതായി സംഘാടകര്‍ അറിയിക്കുന്നു.