ഗണേശ വിഗ്രത്തിനരികെ നിന്നു ; ബോളിവുഡ് നടി സാറാ ഖാന് എതിരെ സൈബര്‍ ആക്രമണം
ബോളിവുഡ് നടന്‍ സൈഫ് അലി ഖാന്റെ മകളും സിനിമ താരവുമായ സാറാ അലി ഖാന് എതിരെയാണ് സൈബര്‍ ചേട്ടന്മാര്‍ ആക്രമണം അഴിച്ചു വിട്ടിരിക്കുന്നത്. ഗണേശ ചതുര്‍ഥി ആശംസകളറിയിച്ച് സാറാ പോസ്റ്റ് ചെയ്ത ചിത്രത്തിനെതിരെയാണ് ചിലരുടെ കുരു പൊട്ടിയത്.
ഒരു മുസ്ലീമായ സാറ ഗണേശവിഗ്രഹത്തിന് സമീപം നില്‍ക്കുന്നതാണ് മത മന്ദബുദ്ധികളെ ചൊടിപ്പിച്ചത്. ഗണേശ ചതുര്‍ഥി പോലെയുള്ള ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ താല്‍പ്പര്യമുണ്ടെങ്കില്‍ പേരിലെ ‘അലി ഖാന്‍’ നീക്ക0 ചെയ്യണമെന്നു ചിലര്‍ ആവശ്യപ്പെടുന്നു.
ഇത്തരത്തിലുള്ള ആഘോഷങ്ങളില്‍ പങ്കെടുത്തതിലൂടെ സാറ മതനിന്ദ നടത്തിയെന്നതാണ് പ്രധാന ആരോപണം. മതത്തെ അധിക്ഷേപിക്കുകയാണ് സാറ ചെയ്തെന്നും അവരൊരു യഥാര്‍ത്ഥ മുസ്ലീമല്ലെന്നുമൊക്കെ ആരോപണം ഉയരുന്നുണ്ട്. എന്നാല്‍ ആരോപണം ഉന്നയിക്കുന്നവര്‍ സാറയുടെ അമ്മയുടെ പേര് അമൃതാ സിങ് ആണെന്ന കാര്യം അറിയാത്തവര്‍ ആണെന്ന് സത്യം.