ലിവിംഗ് റിലേഷനില്‍ ജീവിക്കുന്ന സ്ത്രീകള്‍ വെപ്പാട്ടികള്‍ എന്ന വിവാദ പ്രസ്താവനയുമായി മനുഷ്യാവകാശ കമ്മീഷന്‍
ലിവിംഗ് റിലേഷന്‍’ നിരോധിക്കണമെന്നും അങ്ങനെ ജീവിക്കുന്ന പെണ്ണുങ്ങള്‍ വെപ്പാട്ടികള്‍ക്കു തുല്യരാണെന്നും രാജസ്ഥാന്‍ മനുഷ്യാവകാശ കമ്മീഷന്‍ തലവന്‍ മഹേഷ് ചന്ദ്ര ശര്‍മ്മ.
വിവാഹം കഴിക്കാതെ ഒരുമിച്ച് ജീവിക്കുന്ന ‘ലിവിംഗ് റിലേഷന്‍’ സമ്പ്രദായത്തിന് നിരോധനം ഏര്‍പ്പെടുത്തണമെന്ന ആവശ്യവുമായി പ്രകാശ് താതിയ, മഹേഷ് ചന്ദ്ര ശര്‍മ്മ എന്നിവരടങ്ങിയ മനുഷ്യാവകാശ കമ്മീഷന്റെ ബെഞ്ച് സംസ്ഥാന-കേന്ദ്ര സര്‍ക്കാരുകള്‍ക്ക് കത്തയക്കുകയും ചെയ്തു .
ലിവിംഗ് റിലേഷന്‍ മൃഗ തുല്യമായ ജീവിതം ഭരണഘടന നല്‍കിയിരിക്കുന്ന അടിസ്ഥാന അവകാശങ്ങള്‍ക്കും സ്ത്രീകളുടെ അവകാശങ്ങള്‍ക്കും എതിരാണെന്നും അദ്ദേഹം പറയുന്നു . മുന്‍പ് മയിലുകള്‍ ലൈംഗീക ബന്ധത്തില്‍ ഏര്‍പ്പെടാറില്ലെന്ന് ഹൈക്കോടതി ജഡ്ജിയായിരിക്കെ പ്രസ്താവന നടത്തിയ വ്യക്തിയാണ് മഹേഷ് ചന്ദ്ര ശര്‍മ്മ.