കേരളാ എക്സ് പ്രസ്സ് ട്രെയിനില്‍ തീപിടിത്തം

ഡല്‍ഹി : ചത്തീഗഢ്- കൊച്ചുവേളി ട്രെയിനിലെ രണ്ട് ബോ?ഗികള്‍ക്കാണ് തീപിടിച്ചത്. ഡല്‍ഹി സ്റ്റേഷനിലെ എട്ടാം നമ്പര്‍ പ്ലാറ്റ്‌ഫോമില്‍ നിര്‍ത്തിയിട്ടിരിക്കുകയായിരുന്നസമയമാണ് ട്രെയിനില്‍ തീ പിടിത്തം ഉണ്ടായത്.

സംഭവത്തെ തുടര്‍ന്ന് യാത്രക്കാരെ മാറ്റിയിട്ടുണ്ട്. തീ നിയന്ത്രണ വിധേയമായതോടെ ട്രെയിനിനെ നിസാമുദ്ദീന്‍ സ്റ്റേഷനിലേക്ക് മാറ്റി. എന്താണ് തീപിടിത്തത്തിന് കാരണമെന്ന് അന്വേഷണം ആരംഭിച്ചു. യാത്രക്കാര്‍ക്ക് ആര്‍ക്കും പരിക്കേറ്റിട്ടില്ല എന്നാണ് വിവരം.