മുന്‍തൂക്കം ഹിന്ദുക്കള്‍ക്ക് ; ബാക്കിയൊക്കെ പിന്‍നിരക്കാര്‍ വിവാദ പ്രസ്താവനയുമായി തമിഴ് മന്ത്രിയുടെ മകന്‍

എഐഎഡിഎംകെ എംപിയും തമിഴ്‌നാട് ഉപമുഖ്യമന്ത്രി ഒ പനീര്‍ ശെല്‍വത്തിന്റെ മകന്‍ കൂടിയായ ഒപി രവീന്ദ്രനാഥ് ആണ് ഹിന്ദു മതത്തില്‍പ്പെട്ടവര്‍ക്ക് മുന്‍ഗണന നല്‍കി മറ്റ് സമുദായത്തില്‍പ്പെട്ടവരെ പിന്നില്‍ നിര്‍ത്തണം എന്ന വിവാദ പ്രസ്താവന നടത്തിയത്.

വിനായക ചതുര്‍ഥിയോടനുബന്ധിച്ച് ഹിന്ദു മുന്നണി സംഘടിപ്പിച്ച പൊതു പരിപാടിയില്‍ പങ്കെടുക്കവെയാണ് എ0പിയുടെ വിവാദ പരാമര്‍ശം.

”നമ്മള്‍ ഹിന്ദുക്കള്‍ ആദ്യം, മറ്റ് സമുദായത്തില്‍പ്പെട്ടവര്‍ പിന്നാലെ വരട്ടെ”. പുതിയ ഇന്ത്യയെ പടുത്തുയര്‍ത്താന്‍ നമ്മള്‍ ഒന്നിക്കണം. സുരക്ഷിതമായ ഇന്ത്യയ്ക്കായി നമ്മള്‍ ഒന്നിക്കണം. വികസിത രാജ്യമായി ഇന്ത്യ മാറാന്‍ നമ്മള്‍ ഒന്നിക്കണം’- അദ്ദേഹം പറഞ്ഞു.

എന്നാല്‍, രവീന്ദ്രനാഥിന്റെ വിവാദ പരാമര്‍ശത്തില്‍ വിശദീകരണ0 നല്‍കാന്‍ പാര്‍ട്ടിയോ നേതാക്കളോ തയാറായിട്ടില്ല.