രാജ്യത്തു അനധികൃതമായി ഒരാളെ പോലും തുടരാന്‍ അനുവദിക്കില്ല എന്ന് അമിത് ഷാ
ഇന്ത്യയില്‍ അനധികൃത കുടിയേറ്റക്കാരെ ആരെയും രാജ്യത്തു തുടരാന്‍ അനുവദിക്കില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ദേശീയ പൗരത്വ രജിസ്റ്ററുമായി ബന്ധപ്പെട്ട അസമിലെ നടപടിക്രമങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു. ദേശീയ പൗരത്വ രജിസ്റ്ററുമായി ബന്ധപ്പെട്ട് ജനങ്ങള്‍ പല ചോദ്യങ്ങളും ഉയര്‍ത്തുന്ന സാഹചര്യത്തിലാണ് ഈ നിലപാടെന്നും മന്ത്രി വ്യക്തമാക്കി. അനധികൃത കുടിയേറ്റക്കാരെ രാജ്യത്ത് നിന്നും നീക്കം ചെയ്യുന്ന കാര്യത്തില്‍ കേന്ദ്രസര്‍ക്കാരിന് പ്രതിബദ്ധതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
നോര്‍ത്ത് ഈസ്റ്റേണ്‍ കൗണ്‍സിലിന്റെ പ്ലീനറി സമ്മേളനത്തോട് അനുബന്ധിച്ച് നടന്ന യോഗത്തെ അഭിസംബോധന ചെയ്യവെയാണ് അമിത് ഷാ ഇക്കാര്യം പറഞ്ഞത്. എട്ട് വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരു0 ഗവര്‍ണര്‍മാരും യോഗത്തില്‍ പങ്കെടുത്തു.
ദേശീയ പൗരത്വ രജിസ്റ്ററില്‍ ഉള്‍പ്പെടുത്തുന്നതിനു വേണ്ടി 3,30,27,661 പേരാണ് അപേക്ഷ നല്‍കിയിരുന്നത്. ഇതില്‍ 3,11,21,004 പേര്‍ രജിസ്റ്ററില്‍ ഉള്‍പ്പെട്ടു. 19,06,657 പേര്‍ ഒഴിവാക്കപ്പെടുകയും ചെയ്തിരുന്നു.
കൂടാതെ, കശ്മീരിന്റെ പ്രത്യേക പദവി എടുത്തുക്കളഞ്ഞത് പോലെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുടെയും പ്രത്യേക പദവി എടുത്തുകളയുമെന്നുള്ള പ്രചാരണങ്ങളെ അമിത് ഷാ തള്ളി. വടക്ക്-കിഴക്ക് സംസ്ഥാനങ്ങള്‍ക്ക് പ്രത്യേക പരിഗണന നല്‍കുന്ന 371ാം അനുച്ഛേദം റദ്ദാക്കില്ലെന്നും അമിത് ഷാ വ്യക്തമാക്കി.
371ാം അനുച്ഛേദത്തെ ബഹുമനിക്കുന്നുവെന്നും അതിലിടപെടാന്‍ ബിജെപി സര്‍ക്കാരിന് താത്പര്യമില്ലെന്നും അമിത് ഷാ പറഞ്ഞു. ഗോത്രവര്‍ഗങ്ങളുടെ പൈതൃകം സംരക്ഷിക്കുകയാണ് അനുച്ഛേദം 371 ലക്ഷ്യമിടുന്നതെന്ന് മന്ത്രി പറഞ്ഞു.