അമിത് ഷാ ഇന്ന് അസാമില്‍ ; സന്ദര്‍ശനം പ്രതിഷേധങ്ങള്‍ക്കിടയില്‍
ദേശീയ പൗരത്വ പട്ടികയില്‍ നിന്നും 19 ലക്ഷത്തിലധികം പേര്‍ പുറത്തുപോയതിന്റെ പ്രതിഷേധവും ആശങ്കയും നിലനില്‍ക്കെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് അസം സന്ദര്‍ശിക്കും.
നോര്‍ത്ത് ഈസ്റ്റേണ്‍ കൗണ്‍സില്‍ യോഗത്തിനായാണ് ആഭ്യന്തരമന്ത്രി ഗുവാഹത്തിയില്‍ എത്തുന്നത്. വടക്ക് കിഴക്കന്‍ മേഖലയുടെ സാമ്പത്തികവും സാമൂഹികവുമായ വികസത്തിനായുള്ള നോഡല്‍ ഏജന്‍സിയാണ് നോര്‍ത്ത് ഈസ്റ്റേണ്‍ കൗണ്‍സില്‍. എട്ട് സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍മാരും മുഖ്യമന്ത്രിമാരുമാണ് കൗണ്‍സിലില്‍ അംഗങ്ങളായുള്ളത്. കൗണ്‍സില്‍ യോഗത്തിന് ശേഷം സംസ്ഥാനങ്ങള്‍ തിരിച്ചുള്ള പ്രത്യേക കൂടിക്കാഴ്ചയും ആഭ്യന്തരമന്ത്രി അമിത് ഷാ നടത്തും.
ആഗസ്റ്റ് 31 നാണ് അസമിലെ അന്തിമ പൗരത്വ രജിസ്റ്റര്‍ പ്രസിദ്ധീകരിച്ചത്. 19 ലക്ഷത്തിലധികം ആളുകള്‍ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ല. മൂന്ന് കോടി പതിനൊന്ന് ലക്ഷം പേര്‍ രജിസ്റ്ററില്‍ ഇടംനേടി. പട്ടികയ്ക്ക് പുറത്തുപോയവര്‍ക്ക് അപ്പീല്‍ നല്‍കാന്‍ സമയം അനുവദിച്ചിട്ടുണ്ടെങ്കിലും അത് എത്രത്തോളം പ്രായോഗികമാണെന്ന് വ്യക്തമല്ല.
2013 ലാണ് ദേശീയ പൗരത്വ പട്ടിക പുതുക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ ആരംഭിച്ചത്.2013-ലാണ് ദേശീയ പൗരത്വ രജിസ്റ്റര്‍ പുതുക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ ആരംഭിച്ചത്. അസം അതിര്‍ത്തി വഴിയുള്ള നുഴഞ്ഞുകയറ്റക്കാരുടെ എണ്ണം ഇന്ത്യയില്‍ വര്‍ധിക്കുന്നതായി ശ്രദ്ധയില്‍ പെട്ടതോടെയാണ് ദേശീയ പൗരത്വ രജിസ്റ്റര്‍ പുതുക്കി പ്രസിദ്ധീകരിക്കാന്‍ സുപ്രീംകോടതി ഉത്തരവിട്ടത്.കഴിഞ്ഞ ജൂലൈ 30 നകം പട്ടിക പ്രസിദ്ധീകരിക്കണമെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു.
എന്നാല്‍ പ്രകൃതി ക്ഷോഭത്തിന്റെ പശ്ചാത്തലത്തില്‍ പട്ടിക പ്രസിദ്ധീകരിക്കുന്നത് മാറ്റി. അസം അതിര്‍ത്തി വഴിയുള്ള നുഴഞ്ഞുകയറ്റക്കാരുടെ എണ്ണം ഇന്ത്യയില്‍ വര്‍ധിക്കുന്നതായുള്ള പരാതിയെ തുടര്‍ന്നാണ് ദേശീയ പൗരത്വ പട്ടിക പുതുക്കി പ്രസിദ്ധീകരിക്കാന്‍ സുപ്രീംകോടതി ഉത്തരവിട്ടത്. 2018 ജൂലായ് 30 ന് പ്രസിദ്ധീകരിച്ച ആദ്യകരട് പട്ടികയില്‍ നിന്ന് ധാരാളം പേര്‍ പുറത്തായതായി. 2019 ജൂണ്‍ 26 ന് രണ്ടാം കരട് പട്ടിക പ്രസിദ്ധീകരിച്ചപ്പോള്‍ ഒരു ലക്ഷത്തോളം പേര്‍ക്ക് പട്ടികയില്‍ ഇടം കിട്ടിയില്ല.