ഫൈന്‍ ആര്‍ട്‌സ് ഇന്ത്യ വിയന്നയുടെ ‘ഉത്സവ് 2019’ സെപ്തംബര്‍ 14ന്

വിയന്ന: ഓസ്ട്രിയയിലെ മലയാളി സാംസ്‌കാരിക സംഘടനയായ ഫൈന്‍ ആര്‍ട്‌സ് ഇന്ത്യ വിയന്നയുടെ ‘ഉത്സവ് 2019’ സെപ്തംബര്‍ 14ന് സംഘടിപ്പിക്കും. ഓണ ആഘോഷങ്ങളും, കലാസാംസ്‌കാരിക പരിപാടികളും, ഭാരതത്തിന്റെ സ്വാതന്ത്ര്യ ദിനാചരണവും കോര്‍ത്തിണക്കി ആഘോഷിക്കുന്ന ഉത്സവ് 2018ല്‍ ഓസ്ട്രിയയില്‍ നിന്നുള്ള പ്രമുഖ വ്യക്തികള്‍ പരിപാടികളില്‍ പങ്കെടുക്കും.

ആര്‍ബൈതര്‍ കാമറിന്റെയും ഫെഡറല്‍ ചേംബര്‍ ഓഫ് ലേബറിന്റെയും പ്രസിഡന്റ് റെനാറ്റെ അന്‍ഡെറ്ല്‍ മുഖ്യ അതിഥിയാകും. ജില്ലാഭരണാധികാരി ഏണസ്റ്റ് നെവ്രിവിയും പങ്കെടുക്കും. മലയാളികളുടെ തനിമ വിളിച്ചോതുന്ന സാംസ്‌കാരിക കലാവിരുന്നിനൊപ്പം വിവിധ രാജ്യങ്ങളില്‍ നിന്നുള്ള കലാകാരന്മാരുടെ പ്രകടനത്തിനും ഉത്സവ് വേദിയാകും. വിയന്നയിലെ ഇരുപത്തിരണ്ടാമത്തെ ജില്ലയിലെ കഗ്രാനിലുള്ള ഹൗസ് ദേര്‍ ബെഗെഗ്‌നുങില്‍ വൈകിട്ട് 6 മണിക്ക് പരിപാടികള്‍ ആരംഭിക്കും.

പ്രവേശനം സൗജന്യമായ കലാസന്ധ്യയിലേയ്ക്ക് ഏവരെയും ഭാരവാഹികള്‍ സ്വാഗതം ചെയ്തു.