മുന്‍ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു വീട്ടുതടങ്കലില്‍
മുന്‍ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയും ടിഡിപി നേതാവുമായ ചന്ദ്രബാബു നായിഡു വീട്ടുതടങ്കലില്‍ എന്ന് വാര്‍ത്തകള്‍ . ചന്ദ്രബാബു നായിഡുവിന്റെ മകന്‍ നര ലോകേഷും വീട്ടുതടങ്കലിലാണ്.
ജഗന്‍ റെഡ്ഡി സര്‍ക്കാരിനെതിരെ ടിഡിപി റാലി സംഘടിപ്പിക്കാന്‍ പദ്ധതിയിട്ടിരുന്നതിനെ തുടര്‍ന്നാണ് ചന്ദ്രബാബു നായിഡു അടക്കമുള്ള പല പ്രമുഖ നേതാക്കളും വീട്ടു തടങ്കലില്‍ ആകുവാന്‍ കാരണമായത്.
ഭരണകക്ഷിയായ വൈഎസ്ആര്‍സിപി പ്രതിപക്ഷ പാര്‍ട്ടികളെ ലക്ഷ്യംവക്കുകയാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു റാലി. ഇന്നാണ് റാലി സംഘടിപ്പിക്കാന്‍ തീരുമാനിച്ചിരുന്നത്. ഗുണ്ടൂരില്‍ നിന്നും ആത്മകൂര്‍ ഗ്രാമത്തിലേക്കായിരുന്നു റാലി. എന്നാല്‍ നായിഡുവിന്റെ വീട്ടിലേക്ക് പോകാന്‍ പുറപ്പെട്ട ടിഡിപി നേതാക്കളെ പൊലീസ് തടയുകയായിരുന്നു. ഇതോടെ ടിഡിപിയുടെ പ്രധാന നേതാക്കളെല്ലാം വീട്ടുതടങ്കലിലായി.