പെരുന്നാള്‍ ചേല് പ്രേക്ഷക ശ്രദ്ധ നേടി മുന്നേറുന്നു

അബുദാബി: പ്രവാസി കലാകാരന്മാര്‍ ചേര്‍ന്ന് ഒരുക്കിയ ദൃശ്യാവിഷ്‌കാരം ‘പെരുന്നാള്‍ ചേല്’ സംഗീത പ്രേമികളുടെ മികച്ച പിന്തുണയോടെ മുന്നേറുന്നു. മാപ്പിളപ്പാട്ടിന്റെ തനിമ ചോര്‍ന്നു പോകാതെ ഒരുക്കിയ ഈ സൃഷ്ടി, ലോജിക് മീഡിയ യു ട്യൂബ് ചാനല്‍ വഴിയാണ് റിലീസ് ചെയ്തത്.

കവിയും ഗാനരചയിതാവുമായ ഫത്താഹ് മുള്ളൂര്‍ക്കരയുടെ അര്‍ത്ഥ സമ്പുഷ്ടമായ വരികള്‍ക്ക് സംഗീതം ഒരുക്കിയത് കഥാപ്രസംഗ കല യിലെ അറിയപ്പെടുന്ന കാഥികനും സംഗീത സംവിധായകനു മായ തവനൂര്‍ മണികണ്ഠന്‍. ‘പെരുന്നാള്‍ ചേല്’ ആസ്വാദ്യകരമായി ഓര്‍ക്കസ്ട്രയും പ്രോഗ്രാമിംഗും നിര്‍വ്വഹിച്ചത് കമറുദ്ധീന്‍ കീച്ചേരി.

ഗായകരായ ഷംസുദ്ധീന്‍ കുറ്റിപ്പുറം, നിജാ നിഷാന്‍ എന്നിവര്‍ ഭാവ സമ്പുഷ്ടമായി ആലപിച്ച ഗാനം എല്ലാത്തരം പ്രേക്ഷകരെയും ആകര്‍ഷി ക്കും വിധം ദൃശ്യാവിഷ്‌കാരം ചെയ്ത് ഒരുക്കിയത് പി. എം. അബ്ദുല്‍ റഹിമാന്‍.

ഈദ് ആഘോഷങ്ങളുടെ ഭാഗമായി പ്രവാസ ലോകത്തെ ഒരു സൗഹൃദ ക്കൂട്ടായ്മയില്‍ അവതരിപ്പി ക്കുന്ന ഗാനാലാപന രംഗത്ത് ഗായകര്‍ തന്നെ പാടി അഭിനയിക്കുന്നു.

യു. എ. ഇ. യിലെ പ്രമുഖ വാദ്യ കലാകാരന്മാരായ മുഹമ്മദലി കൊടുമുണ്ട (തബല), കരീം സെയ്ത് താണിക്കാട് (ഹാര്‍മോണിയം), അന്‍സര്‍ വെഞ്ഞാറമൂട് (റിഥം പാഡ്), ശ്രീധര്‍ഷന്‍ സന്തോഷ് (കീ ബോര്‍ഡ്) എന്നിവര്‍ക്ക് കൂടെ ഷഫീഖ് ചിറക്കല്‍ (ഫ്‌ലൂട്ട്), നിയാസ് അഹമ്മദ് (ഗിറ്റാര്‍) എന്നിങ്ങനെ മൂന്നു തലമുറയിലെ കലാ കാര ന്മാരെ ഈ ദൃശ്യ ആവിഷ്‌ക്കാരത്തിനായി അണിനിരത്തിയിട്ടുണ്ട്.

ക്യാമറ : മുജീബ് വളാഞ്ചേരി, സുബിന്‍ ചന്ദ്രന്‍, സനീബ് ഹനീഫ്, ഏഡിറ്റിങ് : വിഷ്ണു വാമ ദേവന്‍, സ്റ്റുഡിയോ : ക്രിയേറ്റിവ് ഈവന്റ് മാനേജ് മെന്റ് അബുദാബി, റെക്കോര്‍ഡിംഗ് : അന്‍സര്‍ വെഞ്ഞാറമൂട്, പോസ്റ്റര്‍ ഡിസൈന്‍ : സാന്‍ഡ് ആര്‍ട്ടിസ്റ്റ് ഉദയന്‍ എടപ്പാള്‍. കോഡിനേഷന്‍ : പി. ടി. കുഞ്ഞുമോന്‍ മദിരശേരി, ഹാരിസ് കൊലാത്തൊടി, നിര്‍മ്മാണം : യാസിര്‍ യൂസുഫ്.

ബലി പെരുന്നാള്‍ ദിനത്തില്‍ റിലീസ് ചെയ്യു വാന്‍ തയ്യാറാക്കിയ ‘പെരുന്നാള്‍ ചേല്’ നാട്ടിലെ മഴയും പ്രളയ ദുരന്തങ്ങളും കാരണം നീട്ടി വെക്കുകയും പിന്നീട് ഡിസംബര്‍ 22 ന് പുറ ത്തിറക്കി. വൈകിയ വേളയില്‍ ഇറങ്ങിയിട്ടും സംഗീത പ്രേമികള്‍ കൈയ്യടിച്ചു സ്വീകരിച്ച ഈ ദിശ്യാവിഷ്‌കാരം ഇപ്പോള്‍ പതിനായിരത്തില്‍ കൂടുതല്‍ പേര്‍ യു ട്യൂബില്‍ മാത്രം കണ്ടു കഴിഞ്ഞു.