വിദേശ നിക്ഷേപം; അംബാനി കുടുംബത്തിന് ആദായ നികുതി വകുപ്പിന്റെ നോട്ടീസ്
വിദേശബാങ്കിലെ നിക്ഷേപവുമായി ബന്ധപ്പെട്ട് മുകേഷ് അംബാനിയുടെ കുടുംബത്തിന് ആദായ നികുതി വകുപ്പിന്റെ നോട്ടീസ്. ജനീവയിലെ എച്ച്എസ്ബിസി ബാങ്കിലെ ക്യാപിറ്റല്‍ ഇന്‍വസ്റ്റ്മെന്റ് ട്രസ്റ്റിന്റെ അക്കൗണ്ടിനെക്കുറിച്ച് വിശദീകരണം ആവശ്യപ്പെട്ടാണ് നോട്ടീസ് അയച്ചിരിക്കുന്നത്.
മുകേഷ് അംബാനിയുടെ ഭാര്യ നിതാ അംബാനിക്കും മൂന്നുമക്കള്‍ക്കുമാണ് നോട്ടീസ് അയച്ചതെന്നാണ് റിപ്പോര്‍ട്ട്. ആദായ നികുതി വകുപ്പിന്റെ മുംബൈ യൂണിറ്റ് മാര്‍ച്ച് 28 ന് നോട്ടീസ് നല്‍കിയതായിട്ടാണ് റിപ്പോര്‍ട്ടുകള്‍.
ഏപ്രില്‍ 12ന് ഹാജരായി വിശദീകരണം നല്‍കാനായി ആദായനികുതി വകുപ്പ് സിറ്റിംഗ് ക്രമീകരിച്ചിരുന്നു. 2015 ലെ കള്ളപ്പണ നിയമത്തിന്റെ അടിസ്ഥാനത്തില്‍ പലരാജ്യങ്ങളിലെ ഏജന്‍സികളില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിന് പിന്നാലെയായിരുന്നു നോട്ടീസ് നല്‍കിയത്.