ശക്തിമാന്റെ പേരില്‍ ഒമര്‍ ലുലുവിനും മുകേഷിനുമെതിരെ മുകേഷ്

തൊണ്ണൂറുകളിലെ കുട്ടികളുടെ പ്രിയപ്പെട്ട കഥാപാത്രമായ ശക്തിമാന്റെ പേരില്‍ സംവിധായകന്‍ ഒമര്‍ ലുലുവിനെതിരെ പകര്‍പ്പവകാശ ലംഘനത്തിനുള്ള പരാതിയുമായി ബോളിവുഡ് ചലച്ചിത്ര താര0 മുകേഷ് ഖന്ന. ഒമര്‍ ലുലുവിന്റെ ഏറ്റവും പുതിയ ചിത്രമായ ‘ധമാക്ക’യില്‍ ശക്തിമാന്റെ വേഷത്തില്‍ മുകേഷ് പ്രത്യക്ഷപ്പെട്ടതിനെതിരെയാണ് പരാതി.

സംവിധായകരുടെ സംഘടനയായ ‘ഫെഫ്ക’യുടെ പ്രസിഡന്റ് രഞ്ജി പണിക്കര്‍ക്കാണ് മുകേഷ് ഖന്ന പരാതി നല്‍കിയിരിക്കുന്നത്. 1997ല്‍ ദൂരദര്‍ശന് വേണ്ടി താന്‍ തന്നെ നിര്‍മ്മിച്ച് അഭിനയിച്ച കഥാപാത്രമാണ് ശക്തിമാന്‍ എന്ന് വ്യക്തമാക്കുകയാണ് മുകേഷ് ഖന്ന.

ഇതിന്റെ പകര്‍പ്പവകാശം തന്നില്‍ നിലനില്‍ക്കെ, അത് ലംഘിച്ചു കൊണ്ടാണ് മുകേഷ് ശക്തിമാനായി ഒമര്‍ ലുലു ചിത്രത്തില്‍ വേഷമിടുന്നത് എന്നാണ് മുകേഷ് ഖന്നയുടെ പരാതി.ശക്തിമാനെ ചിത്രത്തില്‍ ഉള്‍പ്പെടുത്താനുള്ള തീരുമാനത്തില്‍ നിന്ന് പിന്‍വാങ്ങിയില്ലെങ്കില്‍ ഒമര്‍ ലുലുവിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും പരാതിയില്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ഓഗസ്റ്റ് മാസം ‘അന്തസ്സുള്ള ശക്തിമാന്‍’ എന്ന അടിക്കുറിപ്പോടെയാണ് മുകേഷിന്റെ ശക്തിമാന്‍ വേഷത്തിലെ ചിത്രം ഒമര്‍ ചിത്രം പുറത്തു വിട്ടത്. ചിത്രം പുറത്തു വന്ന ഉടന്‍ വൈറല്‍ ആയിരുന്നു. എന്നാല്‍ അതിനു പിന്നാലെയാണ് ഇപ്പോള്‍ പരാതിയുമായി മുകേഷ് ഖന്ന രംഗത് വന്നിരിക്കുന്നത്.