പാലാ ഉപതെരെഞ്ഞെടുപ്പ്: മാണി സി കാപ്പന് വോട്ടുറപ്പിക്കാന്‍ പ്രവാസികളും

പാലാ ഉപതെരെഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥി മാണി സി കാപ്പന് വോട്ടുറപ്പിക്കാനായി വിവിധ മേഖലാ കമ്മറ്റികള്‍ രൂപീകരിച്ച് പാല നിയോജക മണ്ഡലത്തിലെ താമസക്കാരായ പ്രവാസികളെ നേരില്‍ കണ്ടും, ആശയ വിനിമയം നടത്തിയും നാട്ടിലെ അവരുടെ കുടുംബാംഗങ്ങളുടെ സമ്മതിദാനവകാശം അനുകൂലമാക്കാനായി ഓവര്‍സീസ് എന്‍ സി പി യുടെ നേതൃത്വത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചു. രാഷ്ട്രീയ, സിനിമ, കൃഷി, സ്‌പോര്‍ട്‌സ് മേഖലകളിലെ ബഹുമുഖ വ്യക്തിത്വവും, തുടര്‍ച്ചയായി പാല തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥിയും, പൊതുപ്രവര്‍ത്തന രംഗത്ത് സജീവ സാന്നിധ്യവുമായ കാപ്പന്‍ എന്‍ സി പി ഓവര്‍സീസ് സെല്ലിന്റെ ദേശീയ കണ്‍വീനറും കൂടിയാണ്.

അബ്ബാസ്സിയ – ബാബു ഫ്രാന്‍സീസ്, രവീന്ദ്രന്‍, ബ്രൈറ്റ് & ജോഫി,

മംഗഫ് – ജീവ്‌സ് എരിഞ്ചേരി, മാത്യുവി ജോണ്‍, റിങ്കു & സിജുമോന്‍

ഫര്‍വാനിയ – നോബിള്‍ ജോസ്, സണ്ണി, അരുള്‍ രാജ് & രമേഷ് കുമാര്‍

സാല്‍മിയ – സൂരജ് പോണത്ത്, മാക്‌സ് വെല്‍, ശ്രീധരന്‍ & പ്രകാശ് എന്നിവര്‍ മേഖല കമ്മറ്റികളില്‍ അംഗങ്ങളാണ്