‘വഞ്ചിനാടിന്റെ നെഞ്ചിലെ പാട്ടു’മായ് സ്വിസ് കലാകാരന്മാര് (വീഡിയോ കാണാം)
സൂറിച്ച്: സ്വിസ്സിലെ സര്‍ഗ്ഗ പ്രതിഭകളായ കലാകാരന്മാര് അണിയിച്ചൊരുക്കിയ ഗാനം ഓണത്തോട് അനുബന്ധിച്ചു റിലീസ് ചെയ്തു. സ്വിസ് മലയാളിയായ കവി ബേബി കാക്കശ്ശേരിയുടെ വരികള്‍ക്ക് സ്വിസ്സ് ബാബു എന്നറിയപ്പെടുന്ന ബാബു പുല്ലേലിയാണ് സംഗീതം നല്‍കിയിരിക്കുന്നത്.
‘വഞ്ചിനാടിന്റെ നെഞ്ചിലെ പാട്ട്’ എന്ന മനോഹരഗാനം ആലപിച്ചിരിക്കുന്നത് പുതുതലമുറയില്‍ നിന്നുള്ള അനുഗ്രഹീത ഗായകന് അഭിജിത്ത് കൊല്ലമാണ്. കാക്കശ്ശേരിയുടേയും പുല്ലേലിയുടേയും കൂട്ടുകെട്ടില്‍ ഇതിനു മുമ്പും ധാരാളം പാട്ടുകള്‍ പിറന്നിട്ടുണ്ട്. പ്രദീപ് ടോം(ഓര്ക്കസ്ട്രേഷന്), ഷിയാസ് മണോലി(സൗണ്ട് ഡിസൈനിംഗ്), നിഖില്‍ അഗസ്ററിന്(ഫോട്ടോഗ്രഫി), റോബിന് ജോസ് മല്ലപ്പള്ളി(എഡിറ്റിഗ്) എന്നിവരാണ് ഈ സിംഗിള്‍ ആല്‍ബത്തിന്റെ മറ്റ് അണിയറ ശില്‍പ്പികള്‍.