കോതമംഗലം ചെറിയ പള്ളിയില്‍ യാക്കോബായ-ഓര്‍ത്തഡോക്സ് സംഘര്‍ഷം
കോതമംഗലം മാര്‍ത്തോമന്‍ ചെറിയ പള്ളിയില്‍ വിശുദ്ധന്റെ തിരുശേഷിപ്പ് മാറ്റുന്നത് സംബന്ധിച്ചു യാക്കോബായ-ഓര്‍ത്തഡോക്സ് സംഘര്‍ഷം. തിരുശേഷിപ്പ് യാക്കോബായ വിഭാഗം മാറ്റുന്നത് തടയാനെത്തിയ ഓര്‍ത്തഡോക്സ് വൈദികനടക്കമുള്ളവര്‍ക്ക് സംഘര്‍ഷത്തില്‍ പരുക്കേറ്റു.
തിരുശേഷിപ്പ് മാറ്റി സ്ഥാപിക്കുന്നത് തടയാന്‍ ഓര്‍ത്തഡോക്സ് വൈദികനായ തോമസ് പോള്‍ റമ്പാന്‍ എതാനും പേരോടൊപ്പം പള്ളിയിലെത്തി. തിരുശേഷിപ്പ് മാറ്റാനുള്ള ശ്രമം തടയാന്‍ ശ്രമിച്ചു. ഇതോടെ പള്ളിയിലുണ്ടായിരുന്ന യാക്കോബായ വിശ്വാസികളുടെ സംഘം വൈദികനും കൂട്ടര്‍ക്കുമെതിരെ കൈയേറ്റ ശ്രമം നടത്തി. തോമസ് പോള്‍ റമ്പാന്റെ വാഹനത്തിന്റെ ചില്ലുകള്‍ തകര്‍ത്തു. തോമസ് പോള്‍ റമ്പാനും ഒപ്പമുണ്ടായിരുന്നവര്‍ക്കും സംഘര്‍ഷത്തില്‍ പരുക്കേറ്റു. ഇവരെ വിവിധ ആശുപത്രികളിലായി പ്രവേശിപ്പിച്ചു. സംഘര്‍ഷത്തില്‍ പൊലീസുകര്‍ക്കും പരുക്കുണ്ട്.
സഭ വിശുദ്ധനായി കരുതുന്ന എല്‍ദോ മാര്‍ ബസേലിയോസ് ബായുടെ തിരുശേഷിപ്പാണ് യാക്കോബായ വിഭാഗം കോതമംഗലം ചെറിയ പള്ളിയില്‍ നിന്ന് മാറ്റി സ്ഥാപിക്കാന്‍ തീരുമാനിച്ചത്. കോഴിപ്പിള്ളിയിലെ യാക്കോബായ സഭയുടെ പുതിയ ചാപ്പലിലേക്കാണ് തിരുശേഷിപ്പ് മാറ്റി സ്ഥാപിക്കുന്നത്. നിലവില്‍ യാക്കോബായ സഭയുടെ സമ്പൂര്‍ണ നിയന്ത്രണത്തിലാണ് പള്ളിയുടെ ഭരണം. സുപ്രീംകോടതി വിധി പ്രകാരം മറുവിഭാഗത്തിനാണ് ഭരണ നിയന്ത്രണ അവകാശം.