സാഹിത്യ പുരസ്‌കാരങ്ങള്‍ക്ക് കൃതികള്‍ ക്ഷണിക്കുന്നു

സ്‌കോട്ട്‌ലന്റ: ജീവകാരുണ്യ രംഗത്തും മലയാള ഭാഷയുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന ലണ്ടന്‍ മലയാളി കൗണ്‍സില്‍ കേരളത്തിലും വിദേശത്തുമുള്ള സാഹിത്യ പ്രതിഭകള്‍ക്കായി സാഹിത്യ മത്സരങ്ങള്‍ ഏര്‍പ്പെടുത്തുന്നു.

2017ല്‍ നാല്പത്തിയഞ്ചു് വര്‍ഷങ്ങള്‍ ജീവകാരുണ്യ, അദ്ധ്യാപക രംഗത്ത് സേവനം ചെയ്ത ജീ. സാമിന് മാവലിക്കര എം.എല്‍.എ.ആര്‍. രാജേഷാണ് പുരസ്‌കാരം നല്‍കിയത്. അഭിപ്രായ സര്‍വേയിലൂടെയാണ് അദ്ദേഹത്ത കണ്ടെത്തിയത്. 2014ല്‍ സ്വിസ്സ്സര്‍ലണ്ടിലെ കവി ബേബി കാക്കശേരിയുടെ ‘ഹംസഗാനം’ എന്ന കവിത സമാഹാരത്തിന് പത്തനംതിട്ട പ്രസ്സ് ക്ലബ്ബില്‍ വെച്ച് എം.എല്‍.എ. .ശിവദാസന്‍ നായര്‍ പുരസ്‌കാരം നല്‍കി.

നിഷ്‌കര്‍ഷമായ പരിശോധനയിലൂടെ സാഹിത്യ രംഗത്തെ പ്രമുഖരായ മൂന്നംഗ കമ്മിറ്റിയാണ് അവാര്‍ഡ് നേതാവിനെ പ്രഖ്യാപിച്ചത്. മുന്‍കാലങ്ങളിലും കേരളത്തിലും വിദേശത്തുമുള്ള സാഹിത്യ -സാംസകാരിക പ്രമുഖരെ എല്‍.എം.സി. ആദരിച്ചിട്ടുണ്ട്. 2016 മുതല്‍ പ്രസിദ്ധികരിച്ച നോവല്‍, കഥ, യാത്രാവിവരണ ഗ്രന്ഥങ്ങള്‍ക്കാണ്. ക്യാഷ് അവാര്‍ഡും, പ്രശസ്തി പത്രവും, ഫലകവു0 നല്‍കുക. പുസ്തകങ്ങള്‍ ഒക്ടോബര്‍ 31 നകം SUNNY PATHANAMTHITTA, 9 LAUREL COURT, CAMBUSLANG, G 72 7 BD, GLASGOW, UK. (email -sunnypta @yahoo.com) അയക്കണം.