സംസ്ഥാനത്തു അഞ്ച് മണ്ഡലങ്ങളില്‍ ഉപതെരഞ്ഞെടുപ്പ് ഒക്ടോബര്‍ 21 ന്
കേരളത്തില്‍ ഒക്ടോബര്‍ 21നു ഉപതെരഞ്ഞെടുപ്പ്. ഒക്ടോബര്‍ 24നാണ് വോട്ടെണ്ണല്‍. അരൂര്‍, മഞ്ചേശ്വരം, കോന്നി, വട്ടിയൂര്‍ക്കാവ്, എറണാകുളം എന്നിവിടങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കുക. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷ്ണര്‍ സുനില്‍ അറോറയാണ് തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചത്.
വട്ടിയൂര്‍ക്കാവ്, കോന്നി, അരൂര്‍, എറണാകുളം എന്നീ മണ്ഡലങ്ങളിലെ എംഎല്‍എമാര്‍ ലോക്സഭയിലേക്ക് വിജയിച്ചതോടെയാണ് ഇവിടങ്ങളില്‍ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. എംഎല്‍എ ആയിരുന്ന മുസ്ലിം ലീഗിലെ പിബി അബ്ദുള്‍ റസാഖ് മരിച്ചതോടെയാണ് മഞ്ചേശ്വരത്ത് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്.
മഹാരാഷ്ട്രയിലെയും ഹരിയാനയിലെയും തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചു. ഒക്ടോബര്‍ 21നാണ് മഹാരാഷ്ട്രയില്‍ തെരഞ്ഞെടുപ്പ്. ഒക്ടോബര്‍ 24നാണ് ഹരിയാനയില്‍ തെരഞ്ഞെടുപ്പ്. ഒക്ടോബര്‍ 24നാണ് വോട്ടെണ്ണല്‍.
രാജ്യത്ത് വിവിധ സംസ്ഥാനങ്ങളിലായി 64 ഇടങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. കേരളത്തില്‍ അഞ്ച് ഇടങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. ഒക്ടോബര്‍ 4 വരെയാണ് പത്രികാ സമര്‍പ്പണം.
ഉപതെരഞ്ഞെടുപ്പ് നടപടികളുടെ സമയക്രമം :
വിജ്ഞാപനം സെപ്തംബര്‍ 23 ന്
പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി സെപ്തംബര്‍ 30
സൂക്ഷമ പരിശോധന ഒക്ടോബര്‍ 1
പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി ഒക്ടോബര്‍ 3
വോട്ടെടുപ്പ് ഒക്ടോബര്‍ 21
വോട്ടെണ്ണല്‍ ഒക്ടോബര്‍ 24