വീട്ടമ്മയെ ബലാല്‍സംഗം ചെയ്ത സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവ് പിടിയില്‍

ആലപ്പുഴ വള്ളിക്കുന്നത് വീട്ടമ്മയെ ബലാത്സംഗം ചെയ്യുകയും നഗ്‌നചിത്രങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്ത കേസില്‍ ഡിവൈഎഫ്‌ഐ പ്രാദേശിക നേതാവ് പിടിയില്‍. കറ്റാനം ഡിവൈഎഫ്‌ഐ മേഖല കമ്മിറ്റി അംഗം സുനിഷ് സിദ്ദിഖ് ആണ് അറസ്റ്റിലായത്. ശനിയാഴ്ച വൈകുന്നേരമാണ് പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്.

നഗ്‌നചിത്രങ്ങല്‍ കാണിച്ച് സുനിഷ് സിദ്ദിഖ് തന്റെ കയ്യില്‍ നിന്ന് അമ്പതിനായിരം രൂപ തട്ടിയെടുത്തതായും വീട്ടമ്മ പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. പീഡനം വിവരം പുറത്ത് പറഞ്ഞാല്‍ വകവരുത്തുമെന്ന് സുനിഷ് തന്നെ ഭീഷണിപ്പെടുത്തിയിരുന്നു.

ഏറെനാളായി ഭീഷണിപ്പെടുത്തുന്നത് തുടര്‍ന്നതിനാലാണ് പരാതിപ്പെട്ടതെന്നും വീട്ടമ്മ പൊലീസില്‍ മൊഴി നല്‍കി. അതേസമയം, അറസ്റ്റിലായ സുനിഷ് സിദ്ദിഖ് ഡിവൈഎഫ്‌ഐ ഭാരവാഹി അല്ലെന്നും അനുഭാവി മാത്രമാണെന്നും ആലപ്പുഴ ജില്ലാ കമ്മിറ്റി വ്യക്തമാക്കി.