പ്രിയ നെല്‍സണ്‍ നെടുംകല്ലേല്‍ വിയന്നയില്‍ നിര്യാതയായി

വിയന്ന: ഓസ്ട്രിയ മലയാളിയായ നെല്‍സണ്‍ നെടുംകല്ലേലിന്റെ പത്‌നി പ്രിയ (40 വയസ്സ്) നിര്യാതയായി. ദീര്‍ഘനാളായി രോഗബാധിതയായിരുന്നു. വിയന്നയിലെ ഫ്രാന്‍സ് ജോസഫ് ഹോസ്പിറ്റലില്‍ സെപ്റ്റംബര്‍ 22ന് അര്‍ദ്ധരാത്രിയായിരുന്നു വേര്‍പാട്.

പ്രിയയ്ക്കുവേണ്ടിയുള്ള വി.കുര്‍ബാന സെപ്റ്റംബര്‍ 26ന് ഉച്ചകഴിഞ്ഞു 2 മണിയ്ക്ക് സെന്‍ട്രാല്‍ ഫ്രീഡ്ഹോഫിലെ ഡോ. ലിയുഗര്‍ ഗെദേഹ്ത്ഥനിസ് പള്ളിയില്‍ നടക്കും. തുടര്‍ന്ന് പള്ളിക്കടുത്തുള്ള ഹാള്‍ നമ്പര്‍ 1-ല്‍ 3 മണി മുതല്‍ 4 വരെ തുടര്‍ന്ന് പള്ളിക്കടുത്തുള്ള ഹാള്‍ നമ്പര്‍ 1-ല്‍ 3 മണി മുതല്‍ 4 വരെ പ്രിയയ്ക്ക് അന്ത്യോപചാരം അര്‍പ്പിക്കാനുള്ള അവസരം ഉണ്ടായിരിക്കും.

അഡ്രസ്: Wiener Zentralfriedhof, Simmeringer Hauptstraße 234, 1110 Wien- Tor 2

കോട്ടയം മരങ്ങാട്ടുപിള്ളി കരിപ്പാത്ത് കുടുംബാംഗമാണ് പ്രിയ. മൃതസംസ്‌കാര ശുശ്രുഷകള്‍ പിന്നീട് അറിയിക്കും.

മക്കള്‍: ഫ്‌ലോറിയാന്‍, ഫിയോണ, ഫാബിയ

Contact: ‎069911006244, 069910036412