അരൂരും കോന്നിയിലും ഹൈന്ദവ സ്ഥാനാര്‍ത്ഥികള്‍ വേണം : വെള്ളാപ്പള്ളി
ഉപതിരഞ്ഞെടുപ്പ് നടക്കുന്ന അരൂര്‍, കോന്നി മണ്ഡലങ്ങളില്‍ ഹൈന്ദവ സ്ഥാനാര്‍ത്ഥികള്‍ വേണമെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്.
ഇരു മണ്ഡലങ്ങളിലും ഭൂരിപക്ഷം ഹൈന്ദവരാണെന്ന കാര്യം മുന്നണികള്‍ ഓര്‍ക്കണമെന്നും ന്യൂനപക്ഷങ്ങള്‍ക്ക് സീറ്റ് നല്കിയാല് അത് ഹിന്ദു സമൂഹത്തോടുള്ള അവഗണനയാകുമെന്നും വെള്ളാപ്പള്ളി പറഞ്ഞു. അതുപോലെ വട്ടിയൂര്‍ക്കാവില്‍ കുമ്മനം രാജശേഖരനെയും മഞ്ചേശ്വരത്ത് കെ സുരേന്ദ്രനെയും പരിഗണിക്കണമെന്നും വെള്ളാപ്പള്ളി നടേശന് ആവശ്യപ്പെട്ടു.