പ്രവാസികള്‍ക്ക് ആധാര്‍ നല്‍കാനുള്ള ഉത്തരവ് സര്‍ക്കുലര്‍ പുറത്തിറക്കി

എന്‍ആര്‍ഐകള്‍ക്ക് ഇപ്പോള്‍ 182 ദിവസത്തെ കാത്തിരിപ്പ് കൂടാതെ ആധാറിനായി അപേക്ഷിക്കാം. ”വിദേശ ഇന്ത്യക്കാര്‍ക്ക് ഇന്ത്യയിലെത്തിയ ശേഷം ആധാര്‍ നമ്പര്‍ നേടാന്‍ അര്‍ഹതയുണ്ടെന്നു യുണിക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ).

പുതിയ രീതിയില്‍ പ്രവാസികള്‍ക്ക് നിശ്ചിതകാലം തുടര്‍ച്ചയായി നാട്ടില്‍ നില്‍ക്കാതെ തന്നെ ആധാര്‍ കാര്‍ഡിന് അപേക്ഷിക്കാനാവും. നാട്ടിലെത്തുന്ന പ്രവാസികള്‍ക്ക് ഇനി മുതല്‍ ആധാര്‍ കാര്‍ഡിന് അപേക്ഷിക്കാം. ആറ് മാസം തുടര്‍ച്ചയായി നാട്ടിലുണ്ടാകണമെന്ന വ്യവസ്ഥയായിരുന്നു മുമ്പ്.

പാസ്‌പോര്‍ട്ട്, താമസ രേഖ, ജനന തീയതി തെളിയിക്കുന്ന രേഖ എന്നിവയോടൊപ്പമാണ് അപേക്ഷിക്കേണ്ടത്. ഇതോടെ പ്രവാസികള്‍ക്ക് ഇനി വേഗത്തില്‍ ആധാര്‍ കാര്‍ഡ് ലഭിക്കും. നിശ്ചിത കാത്തിരിപ്പ് കാലാവധി കൂടാതെ പ്രവാസി ഇന്ത്യക്കാര്‍ക്ക് ഇന്ത്യയിലെത്തിയ ശേഷം ആധാര്‍ കാര്‍ഡ് നല്‍കുന്നത് പരിഗണിക്കുമെന്നു ജൂലൈ 5 ന് നടത്തിയ ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പറഞ്ഞിരുന്നു.