ബാങ്ക് പണിമുടക്ക് പിന്‍വലിച്ചു
പൊതുമേഖലാ ബാങ്ക് ജീവനക്കാരുടെ സംയുക്ത യൂണിയന്‍ നടത്താനിരുന്ന ബാങ്ക് പണിമുടക്ക് പിന്‍വലിച്ചു.
സര്‍ക്കാരിന്റെ ബാങ്ക് ലയനത്തില്‍ പ്രതിഷേധിച്ചായിരുന്നു സെപ്റ്റംബര്‍ 26, 27 തീയതികളില്‍ പൊതുമേഖലാ ബാങ്ക് ജീവനക്കാരുടെ സംയുക്ത യൂണിയന്‍ 2 ദിവസത്തെ പണിമുടക്കിന് ആഹ്വാനം ചെയ്തിരുന്നത്.
ഓള്‍ ഇന്ത്യ ബാങ്ക് ഓഫീസേഴ്സ് കോണ്‍ഫെഡറേഷന്‍ (എഐബിഒസി), ഓള്‍ ഇന്ത്യ ബാങ്ക് ഓഫീസേഴ്സ് അസോസിയേഷന്‍ (എഐബിഒഎ), ഇന്ത്യന്‍ നാഷണല്‍ ബാങ്ക് ഓഫീസേഴ്സ് കോണ്‍ഗ്രസ് (ഐഎന്‍ബിഒസി), നാഷണല്‍ ഓര്‍ഗനൈസേഷന്‍ ഓഫ് ബാങ്ക് ഓഫീസേഴ്‌സ് എന്നീ സംഘടനകളാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരുന്നത്.
ലയന പ്രഖ്യാപനവുമായി ബന്ധപ്പെട്ട ആശങ്കകള്‍ പരിഹരിക്കുന്നതിന് ധനകാര്യ സെക്രട്ടറി രാജീവ് കുമാര്‍ നല്‍കിയ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് പണിമുടക്ക് മാറ്റി വച്ചത്. രാജീവ് കുമാറുമായി ന്യൂഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തിയ നാല് ബാങ്ക് യൂണിയനുകളുടെ പ്രതിനിധികളാണ് തിങ്കളാഴ്ച പ്രസ്താവന പുറത്തിറക്കിയത്. മെഗാ ബാങ്ക് ലയന പ്രഖ്യാപനം ഉള്‍പ്പെടെയുള്ള ആശങ്കകള്‍ പരിശോധിക്കാന്‍ ഒരു സമിതി രൂപീകരിക്കാന്‍ സര്‍ക്കാര്‍ സമ്മതിച്ചതായി യൂണിയന്‍ നേതാക്കള്‍ പറഞ്ഞു.
കഴിഞ്ഞ ഓഗസ്റ്റ് 30നാണ് ധനമന്ത്രി നിര്‍മല സീതാരാമന്‍ പൊതുമേഖലാ ബാങ്കുകളുടെ വന്‍ ലയനം പ്രഖ്യാപിച്ചത്.