കാനായ സമുദായത്തില്‍ നിന്ന് മിസ്സിസ്സാഗ സീറോ മലബാര്‍ രൂപതയ്ക്ക് വികാരി ജനറാള്‍
ഷിബു കിഴക്കെക്കുറ്റ്
ടൊറാന്റോ: കല്ലു വേലി പിതാവിന്റെ. ആത്മാര്‍ഥതയും സത്യസന്ധതയും നിറഞ്ഞൊഴുകി രൂപതസ്ഥാപിതം ആകുവാന്‍ വേണ്ടി പിതാവ് ഒരുപാട് പരിശ്രമിച്ചു. അതിന് കൂടെ സഹായിച്ചത് പത്രോസ് ചമ്പക്കര അച്ഛന്‍. ക്‌നാനായ മിഷനുകള്‍സ്ഥാപിച്ചു കൊണ്ടാണ് അച്ഛന്‍ അതിനു സഹായിച്ചത്. അതുകൊണ്ടുതന്നെ മിസ്സിസ്സാഗ രൂപത ഉദ്ദേശിച്ചതിലും. നേരത്തെ സ്ഥാപിതമായി. പത്തുപതിനഞ്ച് മിഷനുകള്‍ സ്ഥാപിച്ചുകൊണ്ടാണ് അച്ഛന്‍ അതിന് നേതൃത്വം നല്‍കിയത്. കൂടെ നില്‍ക്കുന്നവരെ ഉയരങ്ങളിലേക്ക് എത്തിക്കുവാന്‍ കല്ലു വേലി പിതാവും.
മിസ്സിസ്സാഗ സീറോ മലബാര്‍ രൂപതയുടെ വികാരി ജനറാളായി ഫാ. പത്രോസ് ചമ്പക്കരയെ രൂപാതാദ്ധ്യക്ഷന്‍ ബിഷപ്പ് മാര്‍ ജോസ് കല്ലുവേലി നിയമിച്ചു (സെപ്റ്റംബര്‍ 22, 2019) വിശുദ്ധ കുര്‍ബ്ബാന മദ്ധ്യേയാണ് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായത്
അച്ഛന്റെ കഠിനപ്രയത്‌നം കൊണ്ടാണ് ഈ പദവിയിലേക്ക് എത്തിച്ചേരുവാന്‍ അച്ഛനെ പ്രാപ്തനാക്കിയത്. നാട്ടിലെ കാനായ ഇടവകകളില്‍ മിന്നിത്തിളങ്ങിയ പ്രകടനം കാഴ്ച വെച്ചു കൊണ്ടാണ്അമേരിക്കയിലെത്തിയത്. അവിടെനിന്ന് കാനഡയിലേക്ക്.
കാനഡ ക്‌നാനായ കത്തോലിക്കാ ഡയറക്ടറേറ്റിന്റെ ഡയറക്ടറായും സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ഇടവക വികാരിയായും ലണ്ടന്‍ സേക്രട്ട് ഹാര്‍ട്ട് ക്‌നാനായ മിഷന്റെയും അജാസ് ഹോളി ഫാമിലി മിഷന്റെയും ഡയറക്ടറായി ശുശ്രൂഷചെയ്തു വരവെയാണ് ഈ നിയമനം. കോട്ടയം അതിരൂപതയിലെ കൊട്ടോടി സെന്റ് ആന്‍സ് ഇടവക അംഗമാണ് അദ്ദേഹം.
അഞ്ചു വര്‍ഷത്തെ കഠിന പരിശ്രമത്തിനൊടുവില്‍. രൂപതയുടെ വികാരി ജനറാള്‍ ആയി ഉയര്‍ത്തപ്പെട്ടു. അച്ഛനെ സംബന്ധിച്ചെടുത്തോളം വളരെ പ്രയാസമേറിയ ഒരു കാര്യം. അച്ഛന്റെ കാഴ്ച കുറവാണ്. ഒരു ഒരുപാട് പ്രയാസം അനുഭവിക്കുന്നുണ്ട്. കുര്‍ബാന അര്‍പ്പിക്കുമ്പോള്‍ അച്ഛനും വളരെ പ്രയാസമാണ്. ഇതെല്ലാം അറിഞ്ഞുകൊണ്ടുതന്നെയാണ് കല്ലു വേലി പിതാവ് അച്ഛനെ തോളോട് ചേര്‍ത്ത് പിടിച്ചു ഇരിക്കുന്നത്. അതു മറ്റു പിതാക്കന്മാരെ വെച്ച് കല്ലേലി പിതാവിന്റെ.സത്യസന്ധതയാണ്. എടുത്ത് കാണിക്കുന്നത്.
രാത്രി വണ്ടി ഓടിക്കാന്‍ തന്നെ പ്രയാസമുള്ള ഘട്ടത്തില്‍ പോലും പിതാവ് അച്ഛനെ കൂടെക്കൂട്ടിയത്.
ക്‌നാനായ സമുദായത്തില്‍ നിന്ന് ഇത്രയും മിഷനുകള്‍ ഉണ്ടാക്കി കൊടുത്തുകൊണ്ടാണ് അച്ഛനെ ഈ പദവിയിലേക്ക് എത്തിച്ചത്. കാനഡയിലെ പലഭാഗങ്ങളിലും. മിഷന്‍സ്ഥാപിച്ചെടുത്തു. ഫാ. പത്രോസ് ചമ്പക്കര അച്ഛന്റെ ചുരുങ്ങിയ കാലഘട്ടത്തില്‍, ഭാവിയില്‍ അച്ഛനെ ഒരു പിതാവായി കാണാന്‍ സാധിക്കട്ടെ എന്ന്. സമുദായം നന്നായി ആഗ്രഹിക്കുന്നു.
ബൈബിള്‍ പ്രകാരം കുറവുകള്‍ ദൈവാനുഗ്രഹം ആണ്. അച്ഛന്റെ കാഴ്ചക്കുറവ് കാരണമാണ് അമേരിക്കയില്‍ നിന്നും കാനഡയിലേക്ക് വരാന്‍ കാരണമായത്. ബൈബിളില്‍ ദൈവം ഉയര്‍ത്തിയിട്ടുള്ള എല്ലാവരും തന്നെ എന്തെങ്കിലും കുറവുകള്‍ ഉള്ള മനുഷ്യരായിരുന്നു എന്ന് നമുക്ക് മനസ്സിലാക്കുവാന്‍ കഴിയുന്നുണ്ട്.
ദൈവത്തിന്റെ പദ്ധതികളൊന്നും മനുഷ്യന്‍ അസാധ്യമാണ് മനസ്സിലാക്കുവാന്‍. സീനിയോറിറ്റി എല്ലാം മറികടക്കാന്‍ ഇവിടെയെത്താന്‍ തന്നെ കാരണം അതിനുദാഹരണമാണ്.പത്രോസ് അച്ഛന്‍ ലൂടെ ദൈവത്തിന് ഒരുപാട് കാര്യങ്ങള്‍ ചെയ്യാനുണ്ട് ഇനിയും.
മിസ്സിസ്സാഗ സീറോ മലബാര്‍ രൂപതയ്ക്ക്. വേറൊരു വികാരി ജനറാള്‍ കൂടിയുണ്ട്. പത്രോസ് അച്ഛനെ കാനായി കാരുടെ വികാരി ജനറാള്‍ ആയിട്ടല്ല തെരഞ്ഞെടുത്തിരിക്കുന്നത് അസിസ്റ്റന്റ് വികാരി ജനറാള്‍ ആയിട്ടാണ് തെരഞ്ഞെടുത്തിരിക്കുന്നത്. ഒരുപക്ഷേ. ഡിസംബറില്‍ കഴിഞ്ഞാല്‍ ഇപ്പോഴത്തെ. വികാരി ജനറല്‍ അച്ഛന്‍ റിട്ടയര്‍ ആക്കുകയാണ് എന്നാണ് കേള്‍ക്കുന്നത്.