കിഫ്ബി ; പ്രതിപക്ഷത്തിന്‍റേത് ബാലിശമായ ആരോപണങ്ങൾ ; രേഖകള്‍ സിഎജിക്ക് നല്‍കും : ധനമന്ത്രി

കെഎസ്ഇബിയുടെ ട്രാന്‍സ്ഗ്രിഡ് പദ്ധതിക്കെതിരായ പ്രതിപക്ഷ ആരോപണം ബാലിശമെന്നും അഴിമതിയും സ്വജനപക്ഷപാതവും ഒഴിവാക്കാനുള്ള കർശന വ്യവസ്ഥയോടെയാണ് കിഫ് ബി ഉണ്ടാക്കിയതെന്നും ധനമന്ത്രി തോമസ് ഐസക് .

ചെന്നിത്തല മന്ത്രിയായിരുന്നപ്പോഴാണ് ദില്ലി ഷെഡ്യൂൾ റേറ്റ് തീരുമാനിച്ചത്. 2013 – 16 ൽ കെഎസ്ഇബി നൽകിയ ടെണ്ടറുകളിൽ 50% കൂടുതലായാണ് വിളിച്ചത്. ട്രാൻസ് ഗ്രിഡിൽ 20% കൂടുതൽ മാത്രമാണ് വിളിച്ചത്. അപ്പോൾ അഴിമതി ഉണ്ടെന്ന് പറയുന്നത് എന്ത് ബാലിശമാണ്.

സ്റ്റാറ്റ്യൂട്ടറി ഓഡിറ്റി ഗ് കിഫ് ബി നിയമത്തിൽ പറയുന്നുണ്ട്. എല്ലാ കരാറുകളും സൈറ്റിലുണ്ട്.
50% ടെണ്ടർ അധികമായി നൽകിയിരുന്നവരാണ് ഇപ്പോൾ CBI അന്വേഷണവുമായി ഇറങ്ങിയിരിക്കുന്നത്.
കിഫ് ബി യെ തകർക്കാനുള്ള ഗൂഡ നീക്കത്തിന്റെ കരുവായി ചെന്നിത്തല മാറിയിരിക്കുന്നു. പ്രതിപക്ഷ നേതാവിന്റെ മണ്ഡലത്തിൽ 450 കോടിയുടെ കി ഫ്ബി നിർമ്മാണം നടക്കുന്നുണ്ട്. എന്റെ മണ്സലത്തിൽ ആവാം മറ്റൊന്നും പാടില്ലയെന്നാണ് അദ്ദേഹം പറയുന്നതെന്നും മന്ത്രി കുറ്റപ്പെടുത്തി.

യുഡിഎഫ് കാലത്ത് തകരുന്ന പാലങ്ങളും റോഡുകളും നിർമ്മിച്ചു. കിഫ് ബി യിൽ ഒരു വെട്ടിപ്പും തട്ടിപ്പും നടക്കില്ല. 12 കിഫ് ബി പദ്ധതികൾ പരിശോധനക്കു ശേഷം സ്റ്റോപ്പ് മെമ്മോ നൽകി. സർക്കാർ പണം നൽകുന്ന സ്ഥാപനത്തിൽ സിഎജിക്ക് ഓഡിറ്റ് ചെയ്യാൻ ഒരു തടസ്സവുമില്ല. അന്താരാഷ്ട്ര മാന ദണ്ഡപ്രകാരമുള്ള ഓഡിറ്റ് നടത്താനുളള നടപടികൾ സ്വീകരിച്ചു തുടങ്ങി എന്നും മന്ത്രി പറയുന്നു.