വിയന്നയില്‍ നിര്യാതയായ പ്രിയയുടെ സംസ്‌കാരം ഒക്ടോബര്‍ 2ന് കേരളത്തില്‍ നടക്കും
വിയന്ന: സെപ്റ്റംബര്‍ 22ന് വിയന്നയില്‍ നിര്യാതയായ പ്രിയ നെല്‍സണ്‍ന്റെ (40) സംസ്‌കാരം കോതമംഗലം പൈങ്ങോട്ടൂരില്‍ നടക്കും. ഒക്ടോബര്‍ 1ന് നെടുംകല്ലേല്‍ ഭവനത്തില്‍ പ്രിയയ്ക്ക് അന്തിമോപചാരം അര്‍പ്പിക്കാന്‍ അവരസരം ഉണ്ടായിരിക്കും. സംസ്‌കാര ശ്രുശൂഷകള്‍ ഒക്ടോബര്‍ 2ന് രാവിലെ 10.30 നെടുംകല്ലേല്‍ ഭവനത്തില്‍ ആരംഭിക്കും. തുടര്‍ കര്‍മ്മങ്ങള്‍ പൈങ്ങോട്ടൂര്‍ സെന്റ് ആന്റണിസ് ദേവാലയത്തില്‍ നടക്കും.
വിയന്നമലയാളികളുടെ കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി സെപ്റ്റംബര്‍ 26ന് സെന്‍ട്രാല്‍ ഫ്രീഡ്ഹോഫില്‍ നടന്നിരുന്നു. നിരവധി മലയാളികള്‍ പ്രിയയുടെ പ്രിയയ്ക്ക് അന്തോമോപചാരം അര്‍പ്പിക്കാന്‍ എത്തിയിരുന്നു.
വിയന്നയിലെ ഫ്രാന്‍സ് ജോസഫ് ഹോസ്പിറ്റലില്‍ സെപ്റ്റംബര്‍ 22ന് അര്‍ദ്ധരാത്രിയായിരുന്നു വേര്‍പാട്. കോട്ടയം മരങ്ങാട്ടുപിള്ളി കരിപ്പാത്ത് കുടുംബാംഗമാണ് പ്രിയ.
മക്കള്‍: ഫ്ലോറിയാന്‍, ഫിയോണ, ഫാബിയ
കേരളത്തിലെ വിവരങ്ങള്‍ക്ക്: +919400058006