ലോക മലയാളി സംഗമം യുഎഇ ചാപ്റ്റര്‍ രൂപികരിച്ചു
ലോക മലയാളി സംഗമം യുഎഇ ചാപ്റ്റര്‍ രൂപീകരണ യോഗം ഷാര്‍ജ ഹിറ റെസ്റ്റോറന്റില്‍ വച്ചു നടന്നു. അഡ്വ. ഫെമിന്‍ പണിക്കശ്ശേരിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ മുബാറക് കൊടപ്പനക്കല്‍ സ്വാഗതം ആശംസിച്ചു. ലോക മലയാളി സംഗമം ഉദ്ദേശ ലക്ഷ്യങ്ങളെകുറിച്ച് നാസര്‍ കുഞ്ഞുട്ടി വിശദീകരിച്ചു. 13 അംഗ എക്‌സിക്യൂട്ടീവിനെ തെരെഞ്ഞെടുത്ത യോഗത്തില്‍ മുബാറക് കൊടപ്പനക്കല്‍ (പ്രസിഡന്റ്), ഷാജി സൈമണ്‍ & ജിതിന്‍ ബാബു (വൈസ് പ്രസിഡന്റുമാര്‍), നാസര്‍ കുഞ്ഞുട്ടി (ജനറല്‍ സെക്രട്ടറി), മുസ്തഫ അബൂബക്കര്‍ (ജോയിന്റ് സെക്രട്ടറി), ഷാജു കളാശ്ശേരി (ട്രെഷറര്‍) എന്നവരെ തെരെഞ്ഞെടുത്തു.
യോഗം ലോക മലയാളി സംഗമം യുഎഇയുടെ മുഖ്യ രക്ഷാധികാരി ആയി അഡ്വ. ഫെമിന്‍ പണിക്കശ്ശേരിയെ യോഗം ചുമതല പെടുത്തി. ഷാജു കളാശ്ശേരി നന്ദി രേഖപ്പെടുത്തി.