ആവേശതിരയില്‍ ഈജിപ്തിലെ ആദ്യ സംഘടിത ഓണാഘോഷം വര്‍ണ്ണോജ്ജ്വലമായി

കെയ്‌റോ: വേള്‍ഡ് മലയാളി ഫെഡറേഷന്‍ ഈജിപ്തിന്റെ ആഭിമുഖ്യത്തില്‍ രാജ്യത്തെ ആദ്യ സംഘടിത ഓണാഘോഷം സെപ്റ്റംബര്‍ 20ന് വെള്ളിയാഴ്ച കയ്റോയിലെ പ്ലാസ സ്‌പോര്‍ട്ടിങ് ക്ലബ്ബില്‍ വച്ച് വളരെ വിപുലമായി ആഘോഷിച്ചു.

ശ്രീ റജീഷ്, ശ്രീ അലി എന്‍ കെ, ശ്രീ ഷിജോ തുടങ്ങിയവരുടെ കോര്‍ഡിനേഷനില്‍ നടന്ന ഓണാഘോഷങ്ങള്‍ ശ്രീ രമേശ് രാമന്റെ അധ്യക്ഷതയില്‍ ഇന്ത്യന്‍ എംബസിയുടെ പ്രധിനിധിയായ ശ്രീ. സതീഷ് ബി കൃഷ്ണന്‍ ഉത്ഘാടനം ചെയ്തു. ശ്രീ ജോണ്‍സന്‍, ശ്രീ മോഹന്‍ദാസ്, ശ്രീ സന്തോഷ്, ശ്രീ വേണു, ശ്രീമതി ബിനു സനില്‍ എന്നിവര്‍ നിലവിളക് കൊളുത്തി. ശ്രീ അലി എന്‍ കെ സ്വാഗതവും, ശ്രീ രാജേഷ് (എംബസി), ശ്രീ മോഹന്‍ദാസ് എന്നിവര്‍ ആശംസയും അറിയിച്ചു.

ശ്രീ.അജിത്തിന്റെ നേതൃത്വത്തില്‍ അത്തപൂക്കളം ഒരുക്കുകയും, ശ്രീ ഷിജോ, ശ്രീ ഡാന്റിസ് തുടങ്ങിയവരുടെ നേതൃത്വത്തില്‍ വിവിധയിനം ഓണക്കളികളും, ഗീത വിഷ്ണുവിന്റെയും ദീപയുടെയും നേത്രത്വത്തില്‍ തിരുവാതിരയും, നൃത്തങ്ങളും ജുബിന്‍ രാജിന്റെ നേത്രത്വത്തില്‍ ഗാനമേളയും സംഘടിപ്പിച്ചു.

ഷാജു, ജോണ്‍സണ്‍ തുടങ്ങിയവരുടെ നേത്രത്വത്തില്‍ ഒരുക്കിയ 26 വിഭവങ്ങള്‍ അടങ്ങിയ ഓണസദ്യ ഓണാഘോഷത്തിന്റെ ഒരു പ്രധാന ആകര്‍ഷണം തന്നെ ആയിരുന്നു. ഈജിപ്തിലെ വിവിധ ഭാഗങ്ങളില്‍ താമസിക്കുന്ന 230 ല്‍ അധികം മലയാളികള്‍ പരിപാടിയില്‍ പങ്കെടുത്തു.

ഓണാഘോഷത്തിന്റെ പ്രധാന സ്‌പോണ്‍സര്‍ ആയി Lulu Hypermarket നെ കൂടാതെ Satguru Travels, Mac Investments, Oriental Weavers, Intertek ഈജിപ്ത് തുടങ്ങിയവര്‍ വിവിധ പ്രോഗ്രാമുകള്‍ സ്‌പോണ്‍സര്‍ ചെയ്തു.

വടം വലിയോടുകൂടി അവസാനിച്ച പരിപാടിയില്‍ വിജയികളായവര്‍ക്കുള്ള സമ്മാനദാനം നടത്തി. ശ്രീ റഫീഖ് ഡബ്ലിയു.എം.എഫ് ഈജിപ്ത്തിനു വേണ്ടി നന്ദി പ്രസംഗം നടത്തി.

റിപ്പോര്‍ട്ട്: രജീഷ് തിരുവോത്

More Images and Videos HERE