സ്ഥാനാര്‍ത്ഥിയെ ചൊല്ലി കാസര്‍കോട് ബി.ജെ.പിയില്‍ തമ്മിലടി ; മാധ്യമ പ്രവര്‍ത്തകര്‍ക്ക് പരിക്ക്
ഉപ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചതിനു പിന്നാലെ ബി.ജെ.പിയില്‍ പൊട്ടിത്തെറി. കാസര്‍കോഡ് മഞ്ചേശ്വരത്ത് രവീശ തന്ത്രിയെ സ്ഥാനാര്‍ത്ഥിയാക്കിയതാണ് പ്രവര്‍ത്തകര്‍ പ്രതിഷേധിക്കാന്‍ കാരണം. ഇതിനെ തുടര്‍ന്ന് ജനറല്‍ സെക്രട്ടറി എല്‍.ഗണേഷിനെ ഒരു വിഭാഗം പ്രവര്‍ത്തകര്‍ തടഞ്ഞു വച്ചു.
അടുത്തിടെ മാത്രം പാര്‍ട്ടിയിലേക്ക് വന്ന ആളാണ് രവീശതന്ത്രി കുണ്ടാര്‍. ലോക്സഭ തെരഞ്ഞെടുപ്പില്‍ കാസര്‍ഗോഡ് മണ്ഡലത്തില്‍ ബി.ജെ.പിയുടെ വോട്ട് കുറയാനുള്ള കാരണം രവിശതന്ത്രിയാണ്. അത്തരമൊരു സ്ഥാനാര്‍ത്ഥിയാക്കുന്നതിലൂടെ തങ്ങളുടെ രാഷ്ട്രീയത്തെയാണ് തകര്‍ക്കുന്നത് പ്രതിഷേധക്കാര്‍ പറയുന്നു.
അതിനിടെ സംഘര്‍ഷം റിപ്പോര്‍ട്ടു ചെയ്യാന്‍ എത്തിയ ഏഷ്യാനെറ്റിന്റെ മാധ്യമപ്രവര്‍ത്തകനു മര്‍ദ്ദനമേറ്റു. ഇവരുടെ കയ്യിലുണ്ടായിരുന്ന ക്യാമറ പാര്‍ട്ടിക്കാര്‍ നശിപ്പിക്കുകയും ചെയ്തു.
കുമ്പള, മഞ്ചേശ്വരം പഞ്ചായത്ത് കമ്മറ്റികള്‍ ആണ് സ്ഥാനാര്‍ത്ഥിനിര്‍ണയത്തിനെതിരെ രംഗത്തുവന്നത്.നിക്ഷ്പക്ഷ വോട്ടുകള്‍ അകലുമെന്നാണ് ഒരു വിഭാഗം പറയുന്നത്. തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ സഹകരിക്കില്ലെന്നും കുമ്പള, മഞ്ചേശ്വരം പഞ്ചായത്ത് കമ്മറ്റികള്‍ അറിയിച്ചു.