വേണമെങ്കില്‍ ഇന്ത്യ നിയന്ത്രണ രേഖ കടക്കുമെന്ന് കരസേനാ മേധാവി

വേണ്ടിവന്നാല്‍ നിയന്ത്രണ രേഖ കടക്കുമെന്ന് കരസേനാ മേധാവി ബിപിന്‍ റാവത്. ഇസ്ലാമാബാദ് ഇന്ത്യയുമായുള്ള ബന്ധം വികലമാക്കാത്തിടത്തോളം കാലം നിയന്ത്രണ രേഖ പവിത്രമായിരിക്കുമെന്നും, ബാലക്കോട്ടില്‍ ഇന്ത്യ നടത്തിയ മിന്നലാക്രമണം വെറുമൊരു സന്ദേശ0 മാത്രമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യക്ക് അതിര്‍ത്തി കടക്കേണ്ടി വന്നാല്‍, ആകാശത്തിലൂടെയോ ഭൂമിയിലൂടെയോ ചെല്ലും. വേണ്ടിവന്നാല്‍ രണ്ട് വഴിയും തിരഞ്ഞെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. ഒരു ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ആദേഹത്തിന്റെ ഈ പരാമര്‍ശം.

ഭീകരവാദത്തിന് എന്നും പിന്തുണ നല്‍കുകയാണ് പാക്കിസ്ഥാന്‍ ചെയ്യുന്നത്. ജമ്മു-കശ്മീരില്‍ അവര്‍ ജിഹാദ് ആവശ്യപ്പെട്ടിരിക്കുന്നു. പാക്കിസ്ഥാന്‍ ഇപ്പോഴും ഭീകരവാദത്തിന് പിന്തുണ നല്‍കുന്നുവെന്നാണ് ഇത് തെളിയിക്കുന്നത്. കൂടാതെ, നുഴഞ്ഞുകയറ്റത്തിനു ലഭിക്കുന്ന ഏതൊരു അവസരവും വിനിയോഗിക്കാനാണ് പാക്കിസ്ഥാന്റെ ശ്രമം, അദ്ദേഹം പറഞ്ഞു.

ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ ഓഗസ്റ്റ് 5ന് ശേഷം കശ്മീരില്‍ നുഴഞ്ഞു കയറ്റ ശ്രമങ്ങളില്‍ വര്‍ദ്ധിച്ചിട്ടുള്ളതായി സമ്മതിച്ച കരസേനാ മേധാവി അത്തരം നീക്കങ്ങള്‍ വിജയകരമായ സൈന്യം പരാജയപ്പെടുത്തുന്നതായും പറഞ്ഞു. കൂടാതെ, 500 ഓളം ഭീകരര്‍ നുഴഞ്ഞുകയറാനായി അതിര്‍ത്തിയില്‍ തങ്ങുന്നുണ്ട്. അതിര്‍ത്തിയില്‍ തണുപ്പ് വര്‍ദ്ധിക്കുമ്പോള്‍ മഞ്ഞ് കുറഞ്ഞ മേഘലയില്‍ക്കൂടി നുഴഞ്ഞു കയറാനാണ് ഇവരുടെ ശ്രമമെന്നും അദ്ദേഹം പറഞ്ഞു.

യുദ്ധമുണ്ടായാല്‍ ആണവായുധം ഉപയോഗിക്കുമെന്ന പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ പരാമര്‍ശത്തേയും അദ്ദേഹം അപലപിച്ചു. അന്താരാഷ്ട്ര സമൂഹം അത്തരത്തിലൊരു നീക്കത്തിന് അനുവദിക്കുമോയെന്ന് ചോദിച്ച അദ്ദേഹം, ആണവായുധം യുദ്ധത്തിന് വേണ്ടിയല്ലെന്നും പ്രതിരോധത്തിനുള്ളതാണെന്നും ഓര്‍മ്മപ്പെടുത്തി.