ഐ.എ.എസ്.സി വിയന്ന സംഘടിപ്പിക്കുന്ന ഫുട്‌ബോള്‍ ടൂര്‍ണമെന്റ് നവംബര്‍ 3ന്
വിയന്ന: മലയാളി സ്‌പോര്‍ട്ട് സംഘടനയായ ഇന്‍ഡോ ഓസ്ട്രിയന്‍ സ്‌പോര്‍ട്‌സ് ക്ലബിന്റെ (ഐ.എ.എസ്.സി വിയന്ന) രാജ്യാന്തര ഫുട്‌ബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിക്കും. റുണ്ട്ഹാളെ ആള്‍ട്ടര്‍ലായില്‍ നവംബര്‍ 3ന് (ഞായര്‍) 12 മണി മുതല്‍ മത്സരങ്ങള്‍ ആരംഭിക്കും. മത്സരത്തില്‍ പങ്കെടുക്കാന്‍ താല്‍പര്യമുല്ല ടീമുകള്‍ ഒക്ടോബര്‍ 15ന് മുമ്പായി പേരുകള്‍ നല്‍കണമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
രണ്ടാം തലമുറയില്‍പ്പെട്ട യുവജനങ്ങളും മുതിര്‍ന്ന തലമുറയിലെ കളിക്കാരും ഉള്‍പ്പെടെ വിവിധ സ്ഥലങ്ങളില്‍ നിന്നുള്ളവര്‍ രണ്ടു വിഭാഗങ്ങളിലായി ടൂര്‍ണമെന്റില്‍ പങ്കെടുക്കും. കഴിഞ്ഞ രണ്ട് ദശാബ്ദമായി മലയാളി സമൂഹത്തെ ഉള്‍പ്പെടുത്തി വിയന്നയില്‍ സംഘടിപ്പിക്കുന്ന ഫുട്‌ബോള്‍ ഏറെ ശ്രദ്ധേയമാണ്. വിയന്നയിലെ എല്ലാ മലയാളി സുഹൃത്തുക്കളെയും ടൂര്‍ണ്ണമെന്റിലേയ്ക്ക് ഭാരവാഹികള്‍ സ്വാഗതം ചെയ്തു.
വിവരങ്ങള്‍ക്ക്:
പാപ്പച്ചന്‍: 069918115230, സജി: 069909082976, ആന്റോണ്‍ ടോം: 069917246313 ഫിജോ: 06503451103