കോഴിക്കോട് പഴയ കടല്‍പ്പാലം തകര്‍ന്നു ; പതിമൂന്നു പേര്‍ക്ക് പരിക്ക്
കോഴിക്കോട് : കോഴിക്കോട് സൗത്ത് ബീച്ചിലെ പഴയ കടല്‍പ്പാലം തകര്‍ന്നു വീണ് നിരവധി പേര്‍ക്ക് പരിക്ക്. കടല്‍പ്പാലത്തിന്റെ ഒരുഭാഗമാണ് തകര്‍ന്നുവീണത്. പരിക്കേറ്റ പതിമൂന്ന് പേരെ ബീച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വൈകീട്ട് ആറുമണിക്ക് ശേഷമാണ് സംഭവം.
കൂടുതല്‍ പേര്‍ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നു. കോണ്‍ഗ്രീറ്റ് സ്ലാബിനുള്ളില്‍ ആളുകള്‍ കുടുങ്ങി കിടക്കുന്നുണ്ടോയെന്ന് പരിശോധിക്കുന്നു. ഫയര്‍ഫോഴ്സും നാട്ടുകാരും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. വിനോദ സഞ്ചാരികളുടെ ഇഷ്ട സ്ഥലമാണ് ഈ പാലം.