തിരുവനന്തപുരത്തു സൂപ്പര്‍ മാര്‍ക്കറ്റിനു തീ പിടിച്ചു

തിരുവനന്തപുരം : തിരുവനന്തപുരത്തു സൂപ്പര്‍ മാര്‍ക്കറ്റില്‍ തീപിടുത്തം. തിരുവനന്തപുരം വഴുതക്കാട് കലാഭവന് തിയറ്ററിനു സമീപമുള്ള ആര്‍ എം സി എന്ന സൂപ്പര്‍ മാര്‍ക്കറ്റിലാണ് തീപിടുത്തം ഉണ്ടായത്.

ആറ് നില കെട്ടിടത്തിനാണ് തീ പിടിച്ചിരിക്കുന്നത്. മൂന്ന് യൂണിറ്റ് ഫയര്‍ ഫോഴ്സ് സംഭവ സ്ഥലത്ത് എത്തിയിട്ടുണ്ട്. മുക്കാല്‍ മണിക്കൂറായി തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. എന്താണ് തീ പിടിത്തത്തിനുള്ള കാരണമെന്ന് വ്യക്തമായിട്ടില്ല. അതേസമയം തീ നിയന്ത്രണ വിധേയമാണ് എന്ന് ഫയര്‍ ഫോഴ്സ് അധികൃതര്‍ പറഞ്ഞു.