സബ് ജില്ലാ ക്വിസ് മത്സരത്തില്‍ അശ്വതിക്ക് ഒന്നാം സ്ഥാനം

ഏറ്റുമാനൂരില്‍ നടന്ന സബ് ജില്ലാ ക്വിസ് മത്സരത്തില്‍ ഒന്നാംസ്ഥാനം പാലാ സ്വദേശിയായ പ്ലസ്ടു വിദ്യാര്‍ത്ഥിനിക്ക്. പോസ്റ്റല്‍ ഡിപ്പാര്‍ട്ടമെന്റ് ജീവനക്കാരനായ സന്തോഷ് കുമാറിന്റെയും കോര്‍പ്പറേഷന്‍ ബാങ്ക് ജീവനക്കാരി ശ്രീജയുടെയും മകളായ അശ്വതിക്കാണ് ഏറ്റുമാനൂരില്‍ വെച്ച് നടന്ന സബ് ജില്ലാ ക്വിസ് മത്സരത്തില്‍ ഒന്നാംസ്ഥാനം ലഭിച്ചത്.

ചേര്‍പ്പുങ്കല്‍ ഹോളിക്രോസ്സ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പ്ലസ്ടു സയന്‍സ് വിദ്യാര്‍ത്ഥിനിയാണ് അശ്വതി. എട്ടാം ക്ലാസ്സ് വിദ്യാര്‍ത്ഥിനിയായ അഞ്ജന സഹോദരിയാണ്.