സ്വവര്‍ഗരതിയ്ക്ക് ശേഷം പണം നല്‍കിയില്ല ; മലയാളി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതി പിടിയില്‍
മലയാളിയായ ഐഎസ്ആര്‍ഒ ഉദ്യോഗസ്ഥന്‍ എസ് സുരേഷ് കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതി പിടിയില്‍. ഹൈദരാബാദ് സ്വദേശിയായ ലാബ് ടെക്നീഷ്യന്‍ ശ്രീനിവാസിനെയാണ് പൊലീസ് പിടികൂടിയത്. ഫ്‌ലാറ്റിനുള്ളില്‍ തലയ്ക്ക് അടിയേറ്റനിലയില്‍ ഈ മാസം ഒന്നിനാണ് സുരേഷിന്റെ മൃതദേഹം കണ്ടെത്തിയത്. സുരേഷും ശ്രീനിവാസും തമ്മില്‍ സ്വവര്‍ഗാനുരാഗമുണ്ടായിരുന്നെന്നും സാമ്പത്തിക തര്‍ക്കമാണ് കൊലയ്ക്ക് കാരണമെന്നും പൊലീസ് പറഞ്ഞു.
പരിചയക്കാര്‍ സുരേഷിനെ ഫോണില്‍ വിളിച്ചിട്ടും കിട്ടാത്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. 20 വര്‍ഷമായി ഹൈദരാബാദില്‍ താമസിച്ചുവരികയായിരുന്നു സുരേഷ്. ഒപ്പമുണ്ടായിരുന്ന ഭാര്യ സ്ഥലംമാറ്റം കിട്ടിയതിനെത്തുടര്‍ന്ന് 2005 ല്‍ ചെന്നൈയിലേക്ക് മാറി.
ലാബില്‍ രക്ത പരിശോധനയ്‌ക്കെത്തിയപ്പോഴാണ് പ്രതി ശ്രീനിവാസിനെ സുരേഷ് പരിചയപ്പെടുന്നത്. പിന്നീട് സുരേഷിന്റെ ഫ്‌ലാറ്റിലെത്തുന്നത് പതിവാക്കിയ ഇയാള്‍ അതിലൂടെ സാമ്പത്തിക ലാഭം പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ വേഴ്ചയ്ക്ക് പ്രതിഫലം ലഭിക്കാതെ വന്നതോടെ ഈ പേരില്‍ ഇരുവരും തമ്മില്‍ പലപ്പോഴായി വഴക്കും ഉണ്ടായി. കോല നടന്ന ദിവസം കാശിന്റെ കാര്യം പറഞ്ഞു തര്‍ക്കം രൂക്ഷമാവുകയും പ്രതി കൊല നടത്തുകയുമായിരുന്നു.
ഹൈദരാബാദ് അമീര്‍ പേട്ടിലെ ഫ്‌ലാറ്റില്‍ ചൊവ്വാഴ്ചയാണ് ഐഎസ്ആര്‍ഒയുടെ ഹൈദരാബാദിലെ നാഷണല്‍ റിമോട്ട് സെന്‍സി0ഗ് സെന്ററിലെ (എന്‍ആര്‍എസ് സി) ശാസ്ത്രജഞനായ സുരേഷിനെ മരിച്ചനിലയില്‍ കണ്ടെത്തിയത്.